Follow KVARTHA on Google news Follow Us!
ad

ലേഡീസ് ഹോസ്റ്റലിൽ ഉണക്കാനിടുന്ന പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി കാണാതാകുന്നു, പെൺകുട്ടികളുടെ പരാതിയിൽ മാനേജ്‌മെന്റ് സി സി ടി വി സ്ഥാപിച്ചു, പതിഞ്ഞത് അമ്പരപ്പിക്കുന്ന ദൃശ്യം, വീഡിയോ കാണാം

ലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉണക്കാനിടുന്ന അടി വസ്ത്രങ്ങൾ സ്ഥിരമായി കാണാതായതോടെയാണ് Officials of the hostel of Maharani's Arts, Commerce and Management College for Women, Seshadri Road
ബംഗളൂരു: (www.kvartha.com 21.03.2017) ലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉണക്കാനിടുന്ന അടി വസ്ത്രങ്ങൾ സ്ഥിരമായി കാണാതായതോടെയാണ് വിദ്യാർത്ഥിനികൾ പ്രിൻസിപ്പാളിനോടും വാർഡനോടും പരാതി പറഞ്ഞത്. പിന്നീട് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഹോസ്റ്റൽ വരാന്തയിൽ സി സി ടി വി സ്ഥാപിച്ച ശേഷം കണ്ട ദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. വസ്ത്രങ്ങളൊന്നും ധരിക്കാതെ ഒരു യുവാവ് ഹോസ്റ്റലിന്റെ വരാന്തയിലെത്തുകയും പുറത്ത് ഉണക്കാൻ വെച്ചിരിക്കുന്ന വിദ്യാർത്ഥിനികളുടെ അടിവസ്ത്രങ്ങൾ ധരിച്ച് തിരിച്ച് പോകുകയും ചെയ്യുന്നു. ബംഗളൂരിൽ ശേഷാദ്രി റോഡിലുള്ള മഹാറാണി ആർട്സ് ആൻഡ് കൊമേഴ്‌സ് കോളജിലാണ് രസകരമായ സംഭവം നടന്നത്.

അടി വസ്ത്രങ്ങൾ സ്ഥിരമായി നഷ്ടപ്പെടുന്നുണ്ടെങ്കിലും ആദ്യം വിദ്യാർത്ഥിനികൾ അത്ര ഗൗരവവുമായി എടുത്തില്ല. ഇതിന് മുമ്പ് ഒരു ദിവസം ഹോസ്റ്റൽ കോമ്പൗണ്ടിലെ വരാന്തയിലെത്തിയ അജ്ഞാതനെ പെൺകുട്ടികൾ കണ്ടിരുന്നു ശബ്ദമുണ്ടാക്കിയതോടെ അയാൾ ഓടി പിന്നാലെ ഓടിയ ഹോസ്റ്റൽ സെക്യൂരിറ്റിക്കാരന് പക്ഷെ യുവാവിനെ പിടിക്കാൻ കഴിഞ്ഞില്ല.


ഈ സംഭവങ്ങൾക്ക് ശേഷമാണ് വരാന്തയിൽ സി സി ടി വി സ്ഥാപിക്കാൻ കോളജ് മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാൽ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ഞെട്ടി പോയതായി മാനേജമെന്റ് പറയുന്നു. 12 ഓളം അടി വസ്ത്രങ്ങൾ കാണാതായതായി ഒരു പെൺകുട്ടി വ്യക്തമാക്കി.

പ്രിൻസിപ്പാൾ ശാന്തകുമാരി സി സി ടി വി ദൃശ്യങ്ങൾ ഹൈഗ്രൗണ്ട് പൊലീസിന് കൈമാറുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു

Credit: Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Man enters college hostel, flees with women’s innerwear. Officials of the hostel of Maharani's Arts, Commerce and Management College for Women, Seshadri Road, filed a police complaint on Monday, saying an unidentified person was frequently entering the hostel premises at night and wearing innerwear of students kept for drying