Follow KVARTHA on Google news Follow Us!
ad

പ്രവസലോകത്തും മലബാറിലും സന്തോഷത്തിന്റെ ചിറകടി! അറ്റകുറ്റ പണികൾ പൂർത്തിയായി, രണ്ടു വർഷത്തോളമായി ഭാഗികമായി അടച്ചിട്ടിരുന്ന കരിപ്പൂർ വിമാനത്താവളം മെച്ചപ്പെട്ട സൗകര്യങ്ങൊളൊരുക്കി പ്രവർത്തന സജ്ജമായി; എയർ പോർട്ട് പൂർവ്വ സ്ഥിതിയിലാകുന്നത് പ്രതിഷേധങ്ങൾകൊടുവിൽ; പുതിയ സർവീസുകൾ തുടങ്ങുമെന്ന് പ്രതീക്ഷ

അറ്റകുറ്റ പണികൾക്ക് വേണ്ടി രണ്ടു വര്ഷം ഭാഗികമായി അടച്ചിട്ടിരുന്ന കരിപ്പൂർ വിമാനത്താവളം ബുധനാഴ്ച തുറക്കുംAfter two years of runway work Karippor airport is back with full safety runway.
കോഴിക്കോട്: (www.kvartha.com 01.03.2017) അറ്റകുറ്റ പണികൾക്ക് വേണ്ടി രണ്ടു വർഷം ഭാഗികമായി അടച്ചിട്ടിരുന്ന കരിപ്പൂർ വിമാനത്താവളം ബുധനാഴ്ച തുറക്കും. പകൽ 12 മണി മുതൽ രാത്രി എട്ട് മണി വരെ അടച്ചിട്ടായിരുന്നു പ്രവർത്തി നടത്തിയിരുന്നത്. 2850 മീറ്റർ നീളത്തിലാണ് റൺവേ റീ കാർപ്പറ്റിംഗ് നടത്തിയത്. പണി തീർന്നതോടെ വിമാന സർവീസുകൾ പഴയ സ്ഥിതിയിലാകുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

ആറ് മാസം കൊണ്ട് അറ്റകുറ്റ പണികൾ പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2015 സെപ്റ്റംബറിൽ പ്രവർത്തി ആരംഭിച്ചിരുന്നെങ്കിലും ഏകദേശം രണ്ടുവർഷത്തോളമെടുത്താണ് പണി പൂർത്തിയാക്കുന്നത്. 2015 മേയിൽ അടച്ചിട്ട റൺവേ പണി പൂർത്തിയാക്കി തുറന്നിരുന്നെങ്കിലും വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല.


വിമാനങ്ങള്‍ റണ്‍വേയില്‍നിന്നും തെന്നിമാറാതിരിക്കാന്‍ റണ്‍വേയുടെ വശങ്ങള്‍ ഉയര്‍ത്തൽ, വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്ന ഭാഗം മാര്‍ക്ക് ചെയ്യല്‍, റണ്‍വേയുടെ വശങ്ങളില്‍ ഇലക്ട്രിക് ലൈറ്റുകള്‍ തെളിക്കല്‍, എന്നിവ നടത്തിയിട്ടുണ്ട്. കാര്‍പ്പറ്റിങ് പ്രവൃത്തി പൂര്‍ത്തിയായപ്പോള്‍ റണ്‍വേയുടെ ഉയരംകൂടിയിരുന്നു. ഇത് സുരക്ഷാ വർദ്ധിപ്പിക്കുമെന്ന് സുരക്ഷാ പരിശോധനക്കെത്തിയ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വ്യക്തമാക്കി.

ഒട്ടേറെ സമരങ്ങൾക്കും പ്രവാസികളുടെ പ്രതിഷേധങ്ങൾക്കുമൊടുവിലാണ് കരിപ്പൂർ വിമാനത്താവളം പൂർവ്വസ്ഥിതിയിലാകുന്നത്. മലബാറിന്റെ ചിറകരിയാനുള്ള ശ്രമം നടക്കുന്നതായുള്ള ആരോപണവും ഒരു ഘട്ടത്തിൽ ശക്തമായിരുന്നു. എല്ലാം അതിജീവിച്ച് എയർപോർട്ട് സാധാരണ പോലെ പ്രവർത്തന സജ്ജമാകുന്നത് പ്രവസികൾക്കും മലബാർ പ്രദേശത്തുള്ളവർക്കും ഏറെ സന്തോഷം പകരുന്ന കാര്യമാണ്.


വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള റണ്‍വേ സൗകര്യം കരിപ്പൂർ വിമാനത്താവളത്തിന് കൈവന്നതിനാൽ തന്നെ വലിയ വിമാനങ്ങളും പുതിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളും കോഴിക്കോട്ട് നിന്ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kozhikkode Airport runway renovation completed. After two years of runway work Karippoor airport is back with full safety runway. DGCA now declared more flight can start service from Karippoor airport.