Follow KVARTHA on Google news Follow Us!
ad

മംഗളൂരുവില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്ക് ബാധകമല്ല, സമരമോ ഹര്‍ത്താലോ പാടില്ല

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നതോടെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ Kerala, National, Mangalore, Karnataka, Chief Minister, Pinarayi vijayan, CPM, Programme, BJP, Protest,
മംഗളൂരു: (www.kvartha.com 24.02.2017) കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നതോടെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മംഗളൂരുവില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഞായറാഴ്ച രാവിലെ ആറു മണി വരെയാണ് ഐ പി സി 144 പ്രകാരം മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം പിണറായി വിജയന്‍ പങ്കെടുക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തിനോ, അതില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കോ നിരോധനാജ്ഞ ബാധകമല്ലെന്നാണ് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവില്‍ പറയുന്നത്.

അതിനിടെ ബി ജെ പിയും മറ്റു സംഘപരിവാര്‍ സംഘടനകളും ശനിയാഴ്ച ദക്ഷിണ കന്നഡയില്‍ നടത്താനിരുന്ന ഹര്‍ത്താലിന് പോലീസ് അനുമതി നിഷേധിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താലോ, മറ്റു സമര പരിപാടികളോ നടത്താന്‍ പാടില്ല. അതേസമയം പിണറായിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ തുടരുകയാണ്. തലപ്പാടിയിലും, ഉള്ളാളിലും കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു.

മംഗളൂരുവിന് പുറമെ അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടും പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലപ്പാടി മുതല്‍ കാസര്‍കോട് വരെ പോലീസ് പരിശോധനകള്‍ നടത്തിവരികയാണ്. സുരക്ഷയ്ക്കായി മംഗളൂരുവില്‍ 4,000 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മംഗളൂരു നെഹ്‌റു മൈതാനിയില്‍ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് സി പി എം സംഘടിപ്പിക്കുന്ന മത സൗഹാര്‍ദ റാലിയിലാണ് പിണറായി വിജയന്‍ പങ്കെടുന്നത്. സ്വന്തം നാട്ടിലെ രാഷ്ട്രീയാക്രമങ്ങള്‍ തടയാനോ മത സൗഹാര്‍ദം നില നിര്‍ത്താനോ കഴിയാത്ത മുഖ്യമന്ത്രി മംഗളൂരുവിലെ മത സൗഹാര്‍ദ റാലിയില്‍ പങ്കെടുക്കേണ്ടെന്നാണ് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ സന്ദര്‍ശനം ഒഴിവാക്കില്ലെന്ന് പിണറായി വിജയന്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, National, Mangalore, Karnataka, Chief Minister, Pinarayi vijayan, CPM, Programme, BJP, Protest, Section 144 imposed in Mangaluru; No permission for Hartal.