Follow KVARTHA on Google news Follow Us!
ad

മുമ്പേ ദുരനുഭവം ഉണ്ടായ നടിമാര്‍ ആരൊക്കെയാണ്, ആര് പറയുന്നതാണ് സത്യം, അഭ്യൂഹങ്ങളില്‍ എത്രയുണ്ട് സത്യം?

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌ന ചിത്രങ്ങളെടുക്കാന്‍ കൊച്ചി നഗരത്തില്‍ നടന്ന ശ്രമം കോളിളക്കം സൃഷ്ടിച്ചിരിക്കെ അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മലയാള സിനിമാ രംഗത്തെ പോരുകളുടെയും Kerala, Entertainment, Cinema, Cine Actor, film, Actress, Actor, Controversy, Molestation attempt, Police, Meet, Kochi, Ernakulam, Thiruvananthapuram, News, Trending, Kidnapping incident in Kochi, Who telling the truth?
തിരുവനന്തപുരം: (www.kvartha.com 20.02.2017) പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌ന ചിത്രങ്ങളെടുക്കാന്‍ കൊച്ചി നഗരത്തില്‍ നടന്ന ശ്രമം കോളിളക്കം സൃഷ്ടിച്ചിരിക്കെ അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മലയാള സിനിമാ രംഗത്തെ പോരുകളുടെയും മറച്ചുവയ്ക്കലുകളുടെയും തെളിവായിക്കൂടി മാറുന്നു. മാസങ്ങള്‍ക്കിടെ മലയാള സിനിമാ രംഗത്തെ മറ്റ് രണ്ട് നടിമാര്‍ക്ക് ഇതേ അനുഭവം ഉണ്ടായെന്ന് തന്നോട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായി നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍ ഞായറാഴ്ച വെളിപ്പെടുത്തുന്നതിനു മുമ്പേതന്നെ അതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.

അനൗദ്യോഗിക വിവരം എന്ന നിലയ്ക്ക് ലഭിച്ച ആ കാര്യങ്ങള്‍ വാര്‍ത്തയാക്കാനാകാത്ത വിധം തെളിവില്ലാത്തതും എന്നാല്‍ വസ്തുതയാണെന്ന് ബോധ്യപ്പെടുന്നതുമായിരുന്നു. ഞായറാഴ്ച കൊച്ചിയില്‍ സിനിമാ രംഗത്തുള്ളവര്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ ബെഹ്‌റയെ ഉദ്ധരിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ സംഭവിച്ചതിന്റെ പൂര്‍ണ വിവരം പറഞ്ഞില്ല എന്നാണ് സൂചന. ബെഹ്‌റ അത് ലാലിനോട് പറയാതരുന്നതല്ല. മറിച്ച് അത് വിശദമായി പറഞ്ഞ് പുതിയ വിവാദങ്ങളുണ്ടാക്കേണ്ട എന്ന പൊതു തീരുമാനമുണ്ടായിരുന്നു.



രണ്ടു നടിമാരെ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് നഗ്‌ന ചിത്രങ്ങളെടുത്ത ശേഷം അതുകാട്ടി ബ്ലാക് മെയില്‍ ചെയ്ത് വന്‍ തുക തട്ടിയ രണ്ട് സംഭവങ്ങളാണത്രേ ഉണ്ടായത്. ബ്ലാക് മെയിലിംഗിനു വഴങ്ങി പണം കൊടുത്ത ശേഷമാണ് രണ്ടു സംഭവങ്ങളിലും പോലീസിനെ അറിയിച്ചത് എന്നാണ് വിവരം. വീണ്ടും ബ്ലാക് മെയിലിംഗ് ഉണ്ടാകാതിരിക്കുന്നതിനു മാത്രമല്ല, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കൊടുക്കാന്‍ കൂടിയാണ് കുടുക്കിലായ നടിമാര്‍ പോലീസിനെ സമീപിച്ചത്. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നാണ് അറിയുന്നത്. എങ്കിലും ആരോപണ വിധേയരെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നത്രേ.

പക്ഷേ, അറസ്റ്റ് ചെയ്ത് വാര്‍ത്തയാക്കി തങ്ങളെ മാനം കെടുത്തരുതെന്ന് ഇരകളായ നടിമാര്‍ അഭ്യര്‍ഥിച്ചു എന്നാണ് വിവരം. എന്നാല്‍ അതു മാത്രമാണോ കാര്യം, അതോ സംഭവങ്ങളില്‍ അവ്യക്തത പോലീസിനു തോന്നിയതുകൊണ്ടാണോ അറസ്റ്റ് ചെയ്യാതിരുന്നത് എന്നു വ്യക്തമല്ല. സ്ത്രീയുടെ പരാതിയില്ലെങ്കിലും ഇത്തരമൊരു ഗുരുതര സംഭവത്തില്‍ പോലീസിന് പ്രതികളെ കസ്റ്റഡിയിലെടുക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അത് ചെയ്യാത്തതിലെ ദുരൂഹത നിലനില്‍ക്കുകയാണ്.

അതിനിടെ, ഇപ്പോഴത്തെ സംഭവത്തിനു പിന്നില്‍ പ്രമുഖ ജനപ്രിയ നടന്റെ കരങ്ങളുണ്ടെന്ന പ്രചാരണം സിനിമാ രംഗത്തും പുറത്തും സജീവമാണ്. വാര്‍ത്തകള്‍ ചിലര്‍ വളച്ചൊടിക്കുകയാണെന്ന് ഈ നടന്‍ ഞായറാഴ്ചത്തെ പ്രതിഷേധ കൂട്ടായ്മയില്‍ പറഞ്ഞിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Entertainment, Cinema, Cine Actor, film, Actress, Actor, Controversy, Molestation attempt, Police, Meet, Kochi, Ernakulam, Thiruvananthapuram, News, Trending, Kidnapping incident in  Kochi, Who telling the truth?