Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; കസ്റ്റഡിയിലെടുത്ത ജവാന്റെ അറസ്റ്റ് രേഖപ്പെടുത്തി

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ജവാന്റെThiruvananthapuram, Custody, Court, Complaint, News, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 20.02.2017) ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ജവാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗുവാഹത്തി- തിരുവനന്തപുരം എക്‌സ്പ്രസില്‍ ഫെബ്രുവരി 17നാണ് പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ മേഘാലയ സ്വദേശിനിയായ യുവതി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു

പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അമ്പലപ്പുഴ സ്വദേശിയായ ആസം റൈഫിള്‍സ് ജവാന്‍ സിംസനാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ഒരു കോളജ് പ്രൊഫസറുടെ വീട്ടില്‍ ജോലിനോക്കുന്ന 30കാരി നാട്ടില്‍പോയശേഷം ഗുവാഹത്തി എക്‌സ്പ്രസില്‍ മടങ്ങിവരികയായിരുന്നു.

ചെന്നൈയില്‍ വച്ച് സിംസന്‍ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്തു. എതിര്‍ത്തിട്ടും ഇയാള്‍ പിന്‍മാറിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. സഹയാത്രക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് യുവതി ആരോപിക്കുന്നു. ഒടുവില്‍ എറണാകുളമെത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍ നിന്നിറങ്ങി.

Jawan arrested in molestation attempt, Thiruvananthapuram, Custody, Court, Complaint, News, Allegation, Kerala

തിരുവനന്തപുരത്തെത്തിയ യുവതി വീട്ടുകാരോട് സംഭവം പറഞ്ഞു. ഇവരുടെ നിര്‍ദേശാനുസരണമാണ് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സെക്കന്‍ഡ് എ.സി കമ്പാര്‍ട്‌മെന്റില്‍ സിംസന്‍ യാത്രചെയ്ത ബെര്‍ത്ത് യുവതി പോലീസിന് കാട്ടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഐ.ആര്‍.സി.ടി.സി മുഖേന യാത്രക്കാരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ജവാനാണ് അക്രമിയെന്ന് കണ്ടെത്തിയത്. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ നാട്ടില്‍ അവധിക്കെത്തിയപ്പോഴാണ് അതിക്രമം കാട്ടിയത്.

Also Read:
ഒന്നര വയസുള്ള കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jawan arrested in molestation attempt, Thiruvananthapuram, Custody, Court, Complaint, News, Allegation, Kerala.