Follow KVARTHA on Google news Follow Us!
ad

വോട്ട് ചെയ്യുന്നത് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടു. ബി എസ് പി സ്ഥാനാർത്ഥിക്കെതിരെ നടപടി

വോട്ട് ചെയ്യുന്നത് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടതിനെ തുടർന്ന് ബി എസ് പി സ്ഥാനാർത്ഥിക്കെതിരെYogesh Dhivedi on Sunday landed himself in trouble after he posted his selfie with an EVM on
ആഗ്ര: (www.kvartha.com 13.02.2017) വോട്ട് ചെയ്യുന്നത് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ടതിനെ തുടർന്ന് ബി എസ് പി സ്ഥാനാർത്ഥിക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതുര സ്ഥാനാർത്ഥിയായ യോഗേഷ് ദിവേദിയാണ് വോട്ട് ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് നിയമ നടപടിക്ക് വിധേയനാകുന്നത്. വോട്ടിംഗ് യന്ത്രത്തിൽ വിരലമർത്തുന്ന ഫോട്ടോയാണ് ദിവേദി പകർത്തിയത്. എന്നാൽ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

സ്വന്തം പാർട്ടി ചിഹ്നത്തിന് നേരെ വോട്ട് ചെയ്യുന്നതായുള്ള ദിവേദിയുടെ ഫോട്ടോ തെരഞ്ഞെടുപ്പ് നിയമത്തിന് മുറിവേൽപിക്കുന്നതാണെന്നും ഇതിനെതിരെ പരാതി സ്വീകരിക്കേണ്ടതാന്നെനും എ ഡി എം രവീന്ദ്ര കുമാർ പറഞ്ഞു. മാത്രവുമല്ല വോട്ട് ചെയ്യുമ്പോൾ മൊബൈൽ ഫോൺ അനുവദനീയമല്ലാത്ത സാഹചര്യത്തിൽ ഇതെങ്ങനെ സംഭവിക്കിച്ചെന്നും കുമാർ ചോദിച്ചു. മതുര റിട്ടേർണിംഗ് ഓഫീസർ ദിവേദിക്കെതിരെ എഫ് ഐ ആർ റജിസ്റ്റർ ചെയ്തു.

അതേമസമയം ഇത് താനെടുത്ത ഫോട്ടോയല്ലെന്നും ഫെയ്‌സ്ബുക്കിലുണ്ടായിരുന്ന ഫോട്ടോകളിൽ വോട്ട് രേഖപ്പെടുത്തിയതായുള്ള കുറെ ഫോട്ടോകൾ ഉണ്ടായിരുന്നു അതിൽ ബി എസ് പി ക്ക് നേരെ വോട്ട് ചെയ്യുന്ന ഒരു ചിത്രം കണ്ടു അത് താൻ വെറുതെ ഷെയർ ചെയ്യുക മാത്രമായിരുന്നെന്നും ദിവേദി പ്രതികരിച്ചു.

Image Credit: Time Of India

Summary: BSP candidate in trouble over selfie with EVM. BSP's Mathura candidate, Yogesh Dhivedi on Sunday landed himself in trouble after he posted his selfie with an EVM on social media. The Election Commission is all set to register a case against Diwedi for allegedly violating the model code of conduct by posting the photograph,