Follow KVARTHA on Google news Follow Us!
ad

ചൊവ്വാഴ്ച സുപ്രീം കോടതി വിധി വരുന്നത് വരെ ശശികല എം എല്‍ എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ കഴിയും; വിധി എന്തായാലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങും

കലങ്ങിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി നിര്‍ണായമാകും. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല ഉള്‍പെടെയുള്ളവര്‍ Tamil Nadu, Politics, National, AIADMK, Supreme Court of India, Case, Accused,
ചെന്നൈ: (www.kvartha.com 13.02.2017) കലങ്ങിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി നിര്‍ണായമാകും. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല ഉള്‍പെടെയുള്ളവര്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി വരാനിരിക്കുന്നത്. വിധി ശശികലയ്ക്ക് അനുകൂലമായാലും, എതിരായാലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങുമെന്നത് ഉറപ്പാണ്. ചൊവ്വാഴ്ച രാവിലെ 10.30 ന് ജസ്റ്റിസ് പി സി ഘോഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുന്നത്.



വിധി ശശികലയ്ക്ക് അനുകൂലമായാല്‍ അവരെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ വിളിക്കേണ്ടി വരും. എതിരായാല്‍ ഒ പനീര്‍ ശെല്‍വത്തിനായിരിക്കും സാധ്യത. അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ഉള്‍പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധി കര്‍ണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതികള്‍ക്ക് നാലുവര്‍ഷത്തെ തടവിന് പുറമെ പിഴയും ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ജയലളിതയ്ക്ക് 100 കോടി രൂപയും മറ്റ് പ്രതികള്‍ക്ക് 10 കോടി വീതവുമായിരുന്നു പിഴ വിധിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ കര്‍ണാടക ഹൈക്കോടതി അംഗീകരിക്കുകയും ഇവരെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.

അതേസമയം ശശികല തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ കഴിയുന്ന കോവത്തൂവരിലെ റിസോര്‍ട്ടിലാണുള്ളത്. സുപ്രീംകോടതി വിധി വന്ന ശേഷം സന്തോഷത്തോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് പോകുമെന്നാണ് ശശികല മാധ്യമങ്ങളോട് പറഞ്ഞത്. എം എല്‍ എമാരെ തട്ടിക്കൊണ്ടു വന്നിരിക്കുന്നുവെന്നും പൂട്ടിയിട്ടിരിക്കുന്നുവെന്നാണ് പനീര്‍ ശെല്‍വം ക്യാംപ് ആരോപിക്കുന്നത്. എവിടെയെങ്കിലും പൂട്ടിയിടാന്‍ അവരെന്താ മൃഗങ്ങളാണോ. എം എല്‍ എമാര്‍ അവര്‍ക്കെതിരായി നില്‍ക്കുന്നതിനാലാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും ശശികല പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Tamil Nadu, Politics, National, AIADMK, Supreme Court of India, Case, Accused, Chief Minister, VK Sasikala, Ahead Of Supreme Court Ruling, Sasikala Sleepover At MLA Camp.