Follow KVARTHA on Google news Follow Us!
ad

പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെത്തേടി കേരളത്തിലെത്തിയ പാക് വംശജയ്ക്ക് നിയമപോരാട്ടത്തിനൊടുവില്‍ വിജയം

പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെത്തേടി കേരളത്തിലെത്തിയ Malappuram, Marriage, Court, Compensation, London, Kerala,
ചാവക്കാട്: (www.kvartha.com 27.01.2017) പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെത്തേടി കേരളത്തിലെത്തിയ പാക് വംശജയ്ക്ക് നിയമപോരാട്ടത്തിനൊടുവില്‍ വിജയം. പാക് വംശജയായ ബ്രിട്ടീഷ് യുവതി മറിയം ഖാലിഖ് (34) ആണ് മലപ്പുറം ചാവക്കാട് സ്വദേശിയായ നൗഷാദ് ഹുസൈനെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ചത്. ലണ്ടനില്‍ എം.ബി.എക്ക് പഠിക്കുമ്പോഴാണ് നൗഷാദുമായി മറിയം പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തെ പ്രണയത്തിന് ശേഷം 2013 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി.

എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം വീട്ടുകാരുടെ അനുവാദത്തോടെ കേരളത്തില്‍ വച്ച് വീണ്ടും വിവാഹം നടത്താമെന്നും പറഞ്ഞ് നാട്ടിലേക്ക് തിരിച്ച നൗഷാദിനെ കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ല. നാളുകള്‍ക്ക് ശേഷം വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും തനിക്ക് യു.കെയിലേക്ക് തിരികെ എത്താന്‍ സാധിക്കില്ലെന്നും കാട്ടി മറിയത്തിന് കത്തയച്ചു. തുടര്‍ന്ന് നൗഷാദിനെ കണ്ടെത്താനായി മറിയം കേരളത്തില്‍ എത്തുകയായിരുന്നു.

UK woman traces husband to Kerala, divorces him after long legal battle, Malappuram, Marriage, Court, Compensation, London, Kerala.

തന്റെ ഒരു വിവരങ്ങളും യു.കെയില്‍ അവശേഷിപ്പിക്കാതെയായിരുന്നു നൗഷാദ് സ്ഥലംവിട്ടത്. വിവാഹ ആല്‍ബം മാത്രമായിരുന്നു നൗഷാദിനെ കണ്ടെത്താന്‍ മറിയത്തിന്റെ കൈയിലുണ്ടായിരുന്ന ഏക തെളിവ്. പാക് വംശജ എന്നത് തന്നെ മറിയത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തി. ഇതിനിടെ സ്‌നേഹിത എന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് മറിയത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. രണ്ടു മാസത്തെ തെരച്ചിലിന് ഒടുവില്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന നൗഷാദിനെ കണ്ടെത്താന്‍ കഴിഞ്ഞു.

UK woman traces husband to Kerala, divorces him after long legal battle, Malappuram, Marriage, Court, Compensation, London, Kerala

എന്നാല്‍ മറിയത്തെ സ്വീകരിക്കാന്‍ നൗഷാദ് തയ്യാറായില്ല. തുടര്‍ന്ന് നൗഷാദിനെതിരെ മറിയം കേസ് നല്‍കി. മജിസ്‌ട്രേറ്റ് മറിയത്തിന് പോലീസ് സംരക്ഷണത്തില്‍ നൗഷാദിന്റെ വീട്ടില്‍ താമസിക്കാനുള്ള അനുമതിയും നല്‍കി. എന്നാല്‍ നൗഷാദ് രണ്ടാം വിവാഹവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടെ നല്ലവരായ ചില അഭിഭാഷകരുടെ സഹായത്തോടെ ലണ്ടനില്‍ നിന്നും വിവാഹമോചനം തേടി. യു.കെയിലെ ജീവിതരീതിക്ക് അനുപാതമായ തരത്തില്‍ ഒറ്റ തവണ ജീവനാംശം നല്‍കണമെന്നുള്ള കോടതി വിധിയും നേടി.

എന്നാല്‍ പണത്തിന് വേണ്ടിയല്ല മറിച്ച് തന്റെ ജീവിതം വച്ച് കളിച്ച ഭര്‍ത്താവിനെ ഒരു പാഠംപഠിപ്പിക്കാനും സ്ത്രീകളെ അത്ര എളുപ്പത്തില്‍ വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കാനുമാണ് താന്‍ നിയമ പോരാട്ടം നടത്തിയതെന്ന് മറിയം പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:
പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകവര്‍ച്ചകള്‍ തെളിഞ്ഞു; പൂട്ടിയിട്ട വീട് തകര്‍ത്ത് പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു, പ്രതികള്‍ കുടുംബസമേതം മുങ്ങി

Keywords: UK woman traces husband to Kerala, divorces him after long legal battle, Malappuram, Marriage, Court, Compensation, London, Kerala.