» » » » » » » » » » ഭക്ഷണപൊതി വിതരണം ചെയ്യുന്ന ദുബൈ രാജാവിന്റെ മകളുടെ വീഡിയോ ഹിറ്റായി, ഷെയർ ചെയ്ത് സാക്ഷാൽ ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭക്ഷ്യബാങ്ക് വൻ വിജയത്തിലേക്ക്: വീഡിയോ

ദുബൈ: (www.kvartha.com 11.01.2017) ദുബൈ ഭക്ഷ്യ ബാങ്കിനോടനുബന്ധിച്ച് നടക്കുന്ന ഭക്ഷ്യ വിതരണ പരിപാടിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകൾ ഷൈഖ ഷമ്മയുടെ വീഡിയോ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
മകളുടെ വീഡിയോ ഷെയ്ഖ് മുഹമ്മദ് കൂടി ഷെയർ ചെയ്തതോടെ ഭക്ഷ്യ ബാങ്കിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഷെയ്ഖ് സായിദ് റോഡിലുള്ള കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഭക്ഷണ പൊതികളൂമായി വരുന്ന ഷൈഖ ഷമ്മയുടെ വീഡിയോയാണ് പിതാവ് അഭിമാനത്തോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.സ്കൂൾ ബസ്സിൽ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂടെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് വരുന്ന ഷൈഖ ഷമ്മ ജാക്കറ്റ് ഹെൽമറ്റ് തുടങ്ങി എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടാണ് സൈറ്റിനകത്തേക്ക് പ്രവേശിക്കുന്നത്.
Image Credit: Khaleej Times

Summary: His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President and Prime Minister and Dubai Ruler's young daughter Shaikha Shamma bint Mohammed met with labourers in the UAE as part of the UAE Food Bank initiative - launched by her father earlier this month. Keywords: World, United arab Emirates, Dubai, Gulf, Prime Minister, Bank, Video

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal