Follow KVARTHA on Google news Follow Us!
ad

ഇമാം നൽകിയത് വിശുദ്ധ ഗ്രന്ഥത്തിലെ വിശ്വ മാനവിക സന്ദേശങ്ങൾ; ഖുർആൻ പാരായണവും പരിഭാഷയും ശ്രവിക്കുന്ന ട്രംപിന്റെ വീഡിയോ ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ

നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഖുർആൻ കേൾക്കുന്ന വീഡിയോ ആൺ ഇപ്പോൾ ലോക രാജ്യങ്ങളിലെ ചർച്ചാ വിഷയം Imam Mohamed Magid, a well-known figure in Washington, who was expected to deliver the “Muslim call to prayer” at Donald Trump’s inaugural
വാഷിംഗ്ടൺ: (www.kvartha.com 23.01.207) അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഖുർആൻ സൂക്തങ്ങളുടെ പാരായണവും പരിഭാഷയും കേൾക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിലൊന്ന്..

വാഷിംഗ്ടണിലെ മസ്ജിദിൽ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിക്കുന്ന ഇമാം മുഹമ്മദ് മാജിദ് ആണ് അമേരിക്കയിലെ 45 ആം പ്രസിഡണ്ടിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇസ്ലാം മത പ്രതിനിധിയായി ആശിർവാദ സന്ദേശം നൽകാനെത്തിയത്.

മുസ്ലിംകൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും അവരെ അമേരിക്കയിൽ നിന്നും ഇല്ലായ്മ ചെയ്യണമെന്നും പ്രസ്താവിച്ചയാളാണ് ട്രംപ്.  ഇമാമിന്റെ സന്ദേശത്തിൽ ഏതാനും ഖുർആൻ വചനങ്ങളായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്.  ഇത് വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും കേട്ട് കൊണ്ടിരിക്കുന്ന ട്രംപ് യാതൊരുവിധ അനിഷ്ടവും  പ്രകടിപ്പിച്ചില്ല.
Watch: Donald Trump listens to the verses of the Holy Qur’an marking inauguration. Imam Mohamed Magid, a well-known figure in Washington, who was expected to deliver the “Muslim call to prayer” at Donald Trump’s inaugural

പ്രസിഡന്റിന്റെ കൂടെ ഇമാം ഖുർആൻ വാക്യങ്ങൾ ചൊല്ലുന്നത്   അദ്ദേഹത്തിൻറെ കുടുംബവും വൈസ് പ്രസിഡണ്ട് മൈക്കൽ പെൻസും മറ്റു ഭരണസമിതിയംഗങ്ങളുമടക്കം എല്ലാവരും കേട്ടുകൊണ്ടൊരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്..

സൂക്തം  49  ലെ 13 ആം വാക്യവും  സൂക്തം  30 ലെ  22 ആം വാക്യവുമാണ്  ആദ്യം അറബിയിൽ പാരായണം ചെയ്യുകയും പിന്നീട് ഇംഗ്ളീഷിൽ പരിഭാഷപ്പെടുത്തുകയും ചെയ്തത്.


'ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (Sura 49 : Aya 13)

ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 30 : Aya 22)  എന്നീ വാക്യങ്ങളാണ് ഇമാം ഉദ്ധരിച്ചത്.

വർണ്ണ വെറി കൊടികുത്തിവാഴുന്ന ലോകത്ത് ലോക പോലീസിന്റെ അധിപനോട് അവരുടെ കോട്ടകൊത്തളങ്ങളിൽ ഇമാം നൽകിയ സന്ദേശത്തിന്റെ പ്രസക്തി ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)




Summary: Watch: Donald Trump listens to the verses of the Holy Qur’an marking inauguration. Imam Mohamed Magid, a well-known figure in Washington, who was expected to deliver the “Muslim call to prayer” at Donald Trump’s inaugural