Follow KVARTHA on Google news Follow Us!
ad

മോഡി നൂറ് ജന്മമെടുത്താലും രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനാവില്ല: രമേശ് ചെന്നിത്തല

മുത്ത്വലാഖിന്റെ പേരില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന മോദി നൂറ് ജന്മമെടുത്താലും രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് Ramesh Chennithala, Inauguration, Programme, Kerala, Local-News, Narendra Modi, Uniform
പെരിന്തല്‍മണ്ണ: (www.kvartha.com 07.01.2017) മുത്ത്വലാഖിന്റെ പേരില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന മോദി നൂറ് ജന്മമെടുത്താലും രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ 54ാം വാര്‍ഷിക സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന വെളിച്ചം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യ ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യമാണ്. അവിടെ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സമൂഹം തടയും. ഇത് ഭരണകൂടം തിരിച്ചറിയണം. ഇസ്‌ലാം മതത്തെ ബോധപൂര്‍വമായി അവഹേളിക്കാനും താറടിക്കാനും രാജ്യത്തെ ഭരണകൂടം ശ്രമിച്ച് വരുന്നുണ്ട്. ഇത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും അജണ്ടയുടെ ഭാഗമാണ്. ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നതിന് ഭരണകൂടം നേതൃത്വം നല്‍കുന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്. ഭരണകൂടം ഇസ്‌ലാം മതത്തെ ഒറ്റപ്പെടുത്തുന്നു. അത് വഴി ബി ജെ പി ഭരണപരമായ ഭിന്നത ഉണ്ടാക്കുന്നു. ആര്‍ എസ് എസും പ്രധാന മന്ത്രിയുമാണ് ഇതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ വരെ വര്‍ഗീയവല്‍ക്കരിക്കാനാണ് മോഡി ശ്രമിച്ചത്. ദീര്‍ഘവീക്ഷണമില്ലാത്ത പ്രധാന മന്ത്രി രാജ്യത്തെ അപകടത്തിലേക്കാണ് നീക്കിയത്.

മുസ്‌ലിം മത പണ്ഡിതര്‍ക്കെതിരെ കേരളത്തില്‍ വ്യാപകമായി യു എ പി എ ചുമത്തുന്നു. ഞാന്‍ അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അനാവശ്യമായി ഒരാളുടെ പേരിലും കരിനിയമങ്ങള്‍ ചുമത്തിയിട്ടില്ല. എന്നാല്‍ കേന്ദ്രത്തില്‍ മോഡിയെപ്പോലെയാണ് കേരളത്തില്‍ പിണറായി പ്രവര്‍ത്തിക്കുന്നത്. ആര്‍ എസ് എസ് പരാതി കൊടുത്താല്‍ ഉടന്‍ യു എ പി എ ഇട്ട് അറസ്റ്റ് ചെയ്യുകയാണ്. മുസ്‌ലിം പണ്ഡിതന്‍മാര്‍ പ്രസംഗിച്ചാല്‍ രാജ്യദ്രോഹം ചുമത്തുന്നു. ഇത് ഗൗരവപരമായി കാണണം. മോഡി ചെയ്യുന്നത് കേരളത്തില്‍ തുടരരുത്. ബി ജെ പിയും ആര്‍ എസ് എസും പ്രകോപനപരമായി പ്രസംഗിച്ചാലും എന്ത് കൊണ്ട് യു എ പി എ ചുമത്തുന്നില്ലെന്ന് പിണറായി വ്യക്തമാക്കാണം. ഏത് മതത്തിലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. അത് മതത്തിന്റെ കുറ്റമല്ല ചില പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇക്കൂട്ടര്‍ ഇതിനായി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കൂട്ടുപിടിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. അത് കാലത്തെ കവച്ചുവെക്കുന്ന സംഭാവനകള്‍ നല്‍കിയ മതമാണ്. രമേഷ് ചെന്നത്തല പറഞ്ഞു.

പി വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, അഡ്വ. എന്‍ ശംസുദ്ദീന്‍, വി.വി പ്രകാശന്‍, യു.എ ലത്തീഫ്, സിയാഉദ്ദീന്‍ ഫൈസി ഫൈസി മേല്‍മുറി, മുസ്ഥഫ ഫൈസി വടക്കുമുറി, റഹ്മതുല്ല ഖാസിമി മുത്തേടം സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദു റഹീം ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡ്ദാനം നിര്‍വഹിച്ചു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിച്ചു. ഖാദര്‍ ഫൈസി കുന്നുംപുറം സ്വാഗതവും റഫീഖ് നെല്ലിക്കുത്ത് നന്ദിയും പറഞ്ഞു.

മുദരിസ് സമ്മേളനം സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. എ മരക്കാര്‍ മുസ്‌ലിയാര്‍, ഗഫൂര്‍ അന്‍വരി കോടങ്ങാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഒ.ടി മൂസ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ദഅ്‌വാ സമ്മേളനം സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് അഡ്വ. എം ഉമര്‍ എം.എല്‍.എ, പി.കെ അബ്ദുറബ് എം.എല്‍.എ, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു.

അറബിക് ഡിബേറ്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതയില്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ അറബിക് ഫോറം നടത്തിയ കവിതാ മല്‍സരത്തില്‍ ജേതാക്കളായ സിദ്ദീഖ് നദ്‌വി ചേറൂര്‍, ബശീര്‍ ഹുദവി, ബശീര്‍ ഫൈസി ചീക്കോന്ന് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഡോ. പി.ടി അബ്ദുറഹ്മാന്‍, അബ്ദുസ്സലാം ഫൈസി അമാനത്ത്, ഡോ. സൈതാലി ഫൈസി, ഡോ. ഇസ്മായില്‍ ഫൈസി, സിദ്ദീഖ് ഫൈസി നദ്‌വി ചേറൂര്‍, പ്രൊഫ. ജലീല്‍ കക്കൂത്ത്, ഡോ. ജാബിര്‍ ഹുദവി, പ്രൊഫ. റഹീം കൊടശ്ശേരി, ളിയാഉദ്ദീന്‍ ഫൈസി, അബ്ദുള്ള ഫൈസി അമാനത്ത് സംസാരിച്ചു.


Keywords: Ramesh Chennithala, Inauguration, Programme, Kerala, Local-News, Narendra Modi, Uniform Civil Code.