» » » » » » » » » » » » ഇങ്ങനെ പഠിപ്പിച്ചാൽ എന്താകും മാഷേ? ഇംഗ്ലീഷ് അധ്യാപകന്റെ പ്രകടനം കണ്ടാൽ ചിരിച്ചു മണ്ണുകപ്പും! വൈറലായ വീഡിയോ കാണാം

ന്യൂഡൽഹി: (www.kvartha.com 11.01.2017) ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇങ്ങനേയും ഒരു വഴിയുണ്ടെന്ന് കണ്ടെത്തുകയാണ് ഒരു അദ്ധ്യാപകന്‍. മാഷിന്റെ പ്രകടനം കണ്ടാൽ ആരും ചിരിച്ച് നിലത്ത് വീണ് പോകും.

ഇംഗ്ലീഷ് പൊതുവെ കട്ടിയുള്ള വിഷയമാണെന്നാണ് ചിലരെങ്കിലും പറയാറ്, പ്രത്യേകിച്ച് ഗ്രാമർ. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് ഒന്ന് തലയിൽ കേറാൻ പല രീതിയിലുള്ള വഴികൾ അദ്ധ്യപാകരും രക്ഷിതാക്കളും തേടാറുണ്ട്.


മലയാളത്തിൽ തന്നെ അനേകം പുസ്തകങ്ങളും സി ഡികളും ഇംഗ്ലീഷ് പഠനത്തിനായി തയ്യാർ ചെയ്തിട്ടുണ്ട്. നാട്ടിലെമ്പാടും സ്പോകൺ ഇംഗ്ലീഷ് ബോർഡ് വെച്ച അനേകം സ്ഥാപനങ്ങൾ കാണാം. മിക്ക സ്ഥലങ്ങളിലും ഫീസ് ആദ്യമേ വാങ്ങും. ഇംഗ്ലീഷ് അധ്യാപകൻ മലയാളത്തിൽ ക്ലാസെടുക്കും. പഠിതാക്കൾ കുറച്ച് ദിവസം കേട്ടിരിക്കും. പിന്നെ അങ്ങോട്ട് പോകില്ല. എന്നാൽ മുതിർന്നവർക്ക് നഴ്സറി ക്ലാസു പോലൊരു രീതി ആരും ഇംഗ്ലീഷ് പഠനത്തിന് മുമ്പ് കണ്ടിട്ടുണ്ടാവില്ല.

ഒരു കാര്യം ഉറപ്പാണ്. ഈ വീഡിയോ കണ്ട് കുറച്ച് ഇംഗ്ലീഷും പഠിക്കാം, കുറച്ച് കൂടുതൽ ചിരിക്കുകയും ചെയ്യാം. കാണാം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായ ഇംഗ്ലീഷ് അധ്യാപകന്റെ വിദ്യാർഥികളോടൊപ്പമുള്ള 'പ്രകടനം'.


(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: This video showing man teaching English grammar to students is crashing the internet - WATCH


About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date