Follow KVARTHA on Google news Follow Us!
ad

കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറഫാത്ത് സണ്ണി അറസ്റ്റില്‍

കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറPolice, Arrest, Complaint, Facebook, Suspension, Cricket, Sports,

ധാക്ക: (www.kvartha.com 23.01.2017) കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറഫാത്ത് സണ്ണിയെ പോലീസ് അറസ്റ്റു ചെയ്തു. കാമുകിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്.  ധാക്കയിലെ അമീന്‍ബസാറിലെ താരത്തിന്റെ വീട് റെയ്ഡു ചെയ്താണ് അറസ്റ്റ്.

രാജ്യത്ത് നിലവിലുള്ള കര്‍ശനമായ ഇന്റര്‍നെറ്റ് നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് അറഫാത്തിനെതിരെ കാമുകി പരാതി നല്‍കിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴി തന്റെ സ്വകാര്യചിത്രങ്ങള്‍ പോസ്റ്റു ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

ഇടങ്കൈയ്യന്‍ ബൗളറും മുപ്പതുകാരനുമായ അറഫാത്ത് ബംഗ്ലാദേശിനായി 16 ഏകദിനങ്ങളും 10 ടി ട്വന്റിയും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 24 വിക്കറ്റും ടി ട്വന്റിയില്‍ 12 വിക്കറ്റും നേടിയിട്ടുണ്ട്. 2016 ടി ട്വന്റി ലോകകപ്പില്‍ ബൗളിങ് ആക്ഷന്റെ പേരില്‍ അറഫാത്തിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ധാക്ക മെട്രോപൊളിസിനായി കളിക്കുകയാണ് അറഫാത്ത്.

Sensitive photos of girlfriend lands Bangladesh cricketer in jail, Police, Arrest, Complaint, Facebook, Suspension, Cricket, Sports.

Also Read:
കാര്‍ റെയില്‍പാളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Keywords: Sensitive photos of girlfriend lands Bangladesh cricketer in jail, Police, Arrest, Complaint, Facebook, Suspension, Cricket, Sports.