Follow KVARTHA on Google news Follow Us!
ad

തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല

രാജ്യത്തെ പെട്രോൾ പമ്പുകളിൽ നാളെ മുതൽ ഡെബിറ്റ്/ക്റെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതല്ലെന്ന് പമ്പുടമകൾ അറിയിച്ചു. Petrol pumps won't accept cards from Monday to protest bank's transaction fee Petrol pumps will stop accepting debit and credit
ബെംഗളൂരു: (www.kvartha.com 08.01.2017) രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍ അറിയിച്ചു. കാര്‍ഡുപയോഗിച്ച് പെട്രോളടിക്കുന്നതിന് ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ നടപടി.


നോട്ടുകളുടെ ക്ഷാമമുണ്ടായപ്പോള്‍ കാര്‍ഡുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ 0.75 ശതമാനം സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. നോട്ടിന് നെട്ടോട്ടമോടുന്ന ഈ സമയത്ത് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍ തീരുമാനിച്ചതോടെ അത് ഉപഭോക്താക്കളെ വളരെ ആഴത്തില്‍ തന്നെ ബാധിക്കും.

നിലവില്‍ 0.3 മുതല്‍ 0.5 ശതമാനം വരേയാണ് പമ്പുടമകളുടെ ലാഭ വിഹിതം. ഇത് നിശ്ചയിക്കുന്നത് എണ്ണ വ്യാപാര കമ്പനികളാണ്. ഒരു ശതമാനം അധിക ഫീസ് ഈടാക്കുന്നതിലൂടെ പമ്പുടമകള്‍ക്ക് വന്‍ നഷ്ടമാണ് വരാന്‍ പോകുന്നത്. ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെട്രോളിയം ഡീലേഴ്‌സ് പ്രതിനിധി രവീന്ദ്ര നാഥ് പറഞ്ഞു. എന്തായാലും ഡിജിറ്റല്‍ ഇന്ത്യ മുന്നോട്ടാണോ അതോ പിന്നോട്ടാണോ എന്ന് കണ്ട് തന്നെ അറിയാം.

SUMMARY:
Petrol pumps won't accept cards from Monday to protest bank's transaction fee Petrol pumps will stop accepting debit and credit cards from Monday to protest what the petroleum dealers.

Keywords: Petrol, India, Digital India, Strike, Bank, Dealers, Money, ATM, Debit, Credit.