Follow KVARTHA on Google news Follow Us!
ad

മകനെ വേണ്ടെന്ന് അച്ഛനും അമ്മയും; മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥനായി ഷാര്‍ജയിലെ 12 കാരന്‍; ഹൃദയ ഭേദകമായ കഥ

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥനായി ജീവിക്കേണ്ട അവസ്ഥയിലാണ് 12 വയസുകാരന്‍. പലപ്പോഴും വിവാഹ മോചന ശേഷം Gulf, Sharjah, Son, Parents, Orphans, Student, Parents abandon
 ഷാര്‍ജ: (www.kvartha.com 17.01.2017) മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥനായി ജീവിക്കേണ്ട അവസ്ഥയിലാണ് 12 വയസുകാരന്‍. പലപ്പോഴും വിവാഹ മോചന ശേഷം അമ്മയോ അല്ലെങ്കില്‍ അച്ഛനോ, അതല്ലെങ്കിലും ഇരുവരും മാറിമാറി മക്കളെ വളര്‍ത്തും. എന്നാലിവിടെ ഷാര്‍ജയിലെ ഒരു പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12 വയസുകാരനെ വിവാഹ മോചിതരായ മാതാപിതാക്കള്‍ ഷാര്‍ജ സോഷ്യല്‍ സെര്‍വീസ് ഡിപാര്‍ട്‌മെന്റിന് കീഴിലുള്ള ചൈല്‍ഡ് കെയറില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

While most parents fight for the custody of their children after a divorce, in a recent case, the parents of a 12-year-old Arab boy have chosen to abandon him. The boy, a grade 8 student at a public school in Sharjah, has been left emotionally devastated. He's now under the care of the child care centre affiliated to the Sharjah Social Services Department (SSSD).



മാതാപിതാക്കള്‍ ഇപ്പോള്‍ വെറെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുകയാണ്. കുറച്ചുകാലം പിതാവ് കുട്ടിയെ വളര്‍ത്തിയെങ്കിലും രണ്ടാം വിവാഹത്തോടെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ മകനെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡയക്ടര്‍ അഹ്മദ് അല്‍ തര്‍തൂര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ മകനെ കാണാന്‍ മാതാവ് ചൈല്‍ഡ് കെയറില്‍ വരും. ഏതാനും മണിക്കൂര്‍ ചിലവഴിച്ച് അവര്‍ പോകും. പക്ഷേ ഇതുകൊണ്ടൊന്നും കുട്ടിയുടെ മാനസികാവസ്ഥ മാറ്റാന്‍ കഴിയില്ലെന്ന് അഹ് മദ് പറയുന്നു.

ഹൃദയ ഭേദകമായ സാഹചര്യമാണ് കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപാര്‍ട്ട്‌മെന്റ് പിതാവിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെ സ്വീകരിക്കാന്‍ രണ്ടാം ഭാര്യ സമ്മതിക്കുന്നില്ലെന്നാണ് പിതാവ് പറയുന്നത്. തന്റെ രണ്ടാം ഭര്‍ത്താവ് കുട്ടിയെ സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന് മാതാവും പറയുന്നു. മാതാപിതാക്കള്‍ സുഖ ജീവിതം നയിക്കുമ്പോള്‍ കുട്ടി ഇപ്പോള്‍ അനാഥനായി ഇവിടെ കഴിയുകയാണ്. കൗമാര പ്രായത്തിലുള്ള കുട്ടിയായതിനാല്‍ മാതാപിതാക്കളുടെ പരിചരണം കൂടുതല്‍ വേണ്ട സമയമാണിതെന്നും അഹ് മദ് വ്യക്തമാക്കി. ദാമ്പത്യ തര്‍ക്കം പരിഹരിച്ച് മാതാപിതാക്കള്‍ കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അഹ് മദ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ്  -  വിനോദം - ടെക്നോളജി വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: While most parents fight for the custody of their children after a divorce, in a recent case, the parents of a 12-year-old Arab boy have chosen to abandon him. The boy, a grade 8 student at a public school in Sharjah, has been left emotionally devastated. He's now under the care of the child care centre affiliated to the Sharjah Social Services Department (SSSD).

Keywords: Gulf, Sharjah, Son, Parents, Orphans, Student, Parents abandon 12-year-old boy in Sharjah.