Follow KVARTHA on Google news Follow Us!
ad

എയ്ഡ്സ് ഉൾപ്പെടെ രക്ത പരിശോധന വെറും കടലാസും പ്ലാസ്റ്റിക് കഷണങ്ങളും കൊണ്ട് നടത്താം! രോഗ നിർണയത്തിൽ വിപ്ലവകരമായ കണ്ടെത്തലുമായി ഇന്ത്യക്കാരൻ ബയോഎഞ്ചിനിയർ; വൈദ്യശാസ്ത്രത്തിന് മുതൽക്കൂട്ട്, പാവങ്ങൾക്ക് ആശ്വാസമാകും

ഒരു കഷണം കടലാസ് പിന്നെ കുറച്ച് പ്ലാസ്റ്റിക്ക് ഇത്രയും ഉണ്ടെങ്കിൽ പല തരത്തിലുള്ള അസുഖങ്ങളും കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ബയോ എഞ്ചിനിയർ A piece of paper, some twine and plastic could make testing for certain diseases more accessible even in the poorest areas of developing nations
കാാലിഫോർണിയ: (www.kvartha.com 12.01.2017) ഒരു കഷണം കടലാസ് കുറച്ച് പ്ലാസ്റ്റിക്ക്, ഒരു സീഡി, കുറച്ച് ചരടും ഇത്രയും ഉണ്ടെങ്കിൽ പല തരത്തിലുള്ള അസുഖങ്ങളും കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ബയോഎഞ്ചിനിയർ.

കാലിഫോർണിയയിലുള്ള സ്റ്റാൻഫോർഡ് സർവകലാശാലയിലെ അസി.പ്രഫസറും ബയോഎഞ്ചിനറുമായ മനു പ്രകാശാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ. സെന്റ്റിഫ്യൂജ് (വേർതിരിക്കൽ) എന്ന സമ്പ്രദായമാണ് സാധാരണയായി പരീക്ഷണ ശാലയിൽ ഉപയോഗിക്കാറ്. അങ്ങനെ ഉപയോഗിക്കുമ്പോൾ ഡെൻസിറ്റി അഥവാ സാന്ദ്രത എന്ന സിദ്ധാന്തം അടിസ്ഥാനമാക്കി ദ്രാവക പദാർത്ഥങ്ങളും മറ്റും വേർതിരിയുന്നതാണ് സെന്റ്രിഫ്യൂജ്. റെഡ് സെൽ പോലെയുള്ള വലിയ പദാർത്ഥ്ങ്ങൾ അടിയിലും പ്ലാസ്മ മുകളിലും പാരസൈറ്റ് പോലെയുള്ള മറ്റ് രോഗാണുക്കൾ മദ്ധ്യത്തിലായും കാണപ്പെടുന്നു.
Paper centrifuge can help detect diseases in developing nations A piece of paper, some twine and plastic could make testing for certain diseases more accessible even in the poorest areas of developing nations

മലേറിയ, ക്ഷയം, എയ്ഡ്സ് തുടങ്ങിയ അസുഖങ്ങൾ ഇതിലൂടെ വേർതിരിച്ചെടുക്കൻ കഴിയും. എന്നാൽ പരമ്പരാഗതമായുള്ള ഉപകരണത്തിന് നല്ല വൈദ്യുതി വേണം. വിലയും അല്പം കൂടുതലാണ്.


ഒരു പമ്പരവും അതിനെ കറക്കുന്ന ചരടുമാണ് മനുവിനെ പുതിയ ചിന്തയിലേക്ക് എത്തിച്ചത്. ഒരു ഡിസ്ക് ചരടുപയോഗിച്ച് കറക്കി ഒരു ഹൈ കാമറ വെച്ച് നോക്കിയപ്പോൾ 10000 മുതൽ 15000 ആർ പി എം വരെ കറങ്ങുന്നുണ്ടെന്ന് മനുവിന് മനസ്സിലായി. തുടർന്ന് ഡിസ്കിന്റെ മദ്ധ്യ ഭാഗത്ത് ഒരു ചെറിയ പാത്രത്തിൽ രക്തം വെച്ച് അതേ വേഗത്തിൽ കറക്കി നോക്കിയപ്പോൽ രക്തത്തിലുള്ള വിവിധ പദാർത്ഥങ്ങൾ വേർ തിരിഞ്ഞതായി മനു ശ്രദ്ധിച്ചു. പിന്നീട് ഇത് കുറേ ആളുകൾ ചേർന്ന് വലിയ രീതിയിൽ ചെയ്യുകയായിരുന്നു.

125000 ആർ പി എം വേഗത്തിൽ കറക്കിയപ്പോൾ മലേറിയ പാരസൈറ്റ് 15 മിനുറ്റിനുള്ളിൽ വേർ തിരിഞ്ഞതായി മനു പറയുന്നു, ഇത് പോലെ മറ്റ് അസുഖങ്ങളും വളരെ ചുരുങ്ങിയ ചിലവിൽ കണ്ടെത്താൻ കഴിയുമെന്ന് മനു അവകാശപ്പെടുന്നു.എന്തായാലും മനുവിന്റെ ഈ കണ്ടെത്തലുകൾ വൈദ്യശാസ്ത്രത്തിന് വൻ മുതൽകൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.


(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Image Credit: Engadget


Summary: Paper centrifuge can help detect diseases in developing nations A piece of paper, some twine and plastic could make testing for certain diseases more accessible even in the poorest areas of developing nations