Follow KVARTHA on Google news Follow Us!
ad

പ്രൊഫ. എം എ റഹ് മാന് ഓടക്കുഴല്‍ അവാര്‍ഡ്

പ്രൊഫ. എം എ റഹ് മാന് ഓടക്കുഴല്‍ അവാര്‍ഡ്. ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാഡിനാണ് എം എ റഹ് മാന്‍ അര്‍ഹനായത്. 25,000 Kerala, Award, Kochi, Malayalam, Writer, Prof. MA Rahman, Kasargod, Guruvayurappan Trustee, Odakkuzhal award for Prof. MA Rahman.
കൊച്ചി: (www.kvartha.com 06.01.2017) പ്രൊഫ. എം എ റഹ് മാന് ഓടക്കുഴല്‍ അവാര്‍ഡ്. ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാഡിനാണ് എം എ റഹ് മാന്‍ അര്‍ഹനായത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 39 ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് വൈകീട്ട് നാല് മണിക്ക് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.



കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പോരാട്ടങ്ങള്‍ പരാമര്‍ശിക്കുന്ന റഹ് മാന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഡോക്യുമെന്ററി ഫിലിം സംവിധായകന്‍ കൂടിയാണ് എം എ റഹ് മാന്‍. ട്രസ്റ്റ് അധ്യക്ഷ ഡോ. എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Keywords: Kerala, Award, Kochi, Malayalam, Writer, Prof. MA Rahman, Kasargod, Guruvayurappan Trustee, Odakkuzhal award for Prof. MA Rahman.