Follow KVARTHA on Google news Follow Us!
ad

ജെല്ലിക്കെട്ട് സമരം: തമിഴ്‌നാട്ടില്‍ വ്യാപക സംഘര്‍ഷം; സമരക്കാര്‍ പോലീസ് സ്‌റ്റേഷന് തീയിട്ടു

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ കഴിഞ്ഞ അഞ്ച് രാപകലുകളിലായി നടക്കുന്ന ജനകീThreatened, Clash, Custody, National,
ചെന്നൈ: (www.kvartha.com 23.01.2017) രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ കഴിഞ്ഞ അഞ്ച് രാപകലുകളിലായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനെതിരെയുള്ള പോലീസ് നടപടിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപക സംഘര്‍ഷം.

ചെന്നൈയിലെ ഐസ് ഹൗസ് സമരക്കാര്‍ തീയിട്ടു. പോലീസ് സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീയിട്ടത് സ്‌റ്റേഷനിലേക്ക് പടര്‍ന്നതാവാനാണ് സാധ്യത. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പോലീസുകാര്‍ ലക്ഷക്കണക്കിന് വരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചത്. ചെന്നൈ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വനിതാ പോലീസ് അടക്കമുള്ള വന്‍ പോലീസ് സംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്.

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പോലീസ് തങ്ങളെ മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ പ്രതിരോധത്തിലായ പോലീസ് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

അളകനെല്ലൂര്‍ ഉള്‍പടെയുള്ള പ്രദേശങ്ങളില്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പലയിടത്തും സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതോടെ സമരക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയുമുണ്ടായി. സമരം നടക്കുന്ന മറീന ബീച്ചിലേക്കുള്ള റോഡുകള്‍ പോലീസ് ഉപരോധിച്ചതിനെ തുടര്‍ന്ന് കടല്‍വഴിയും ജനങ്ങള്‍ പ്രതിഷേധ സ്ഥലത്ത് എത്തുന്നുണ്ട്. ബീച്ചില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോയമ്പത്തൂരില്‍ മീനാക്ഷി ഹാളില്‍ സമരം ചെയ്ത നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മറീനബീച്ചിലെ സമരക്കാരെ പോലീസ് നേരിട്ടത് നിരാശാജനകമാണെന്ന് ഡി.എം.കെ വര്‍കിങ് സെക്രട്ടറി എം.കെ. സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറീന ബിച്ചില്‍ നിന്ന് സമരക്കാര്‍ ഒഴിഞ്ഞു പോകാന്‍ തയാറായിരുന്നു. ഇതിനിടെയാണ് പോലീസ് നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും സമരക്കാര്‍ വഴങ്ങിയിരുന്നില്ല. സ്ഥിരമായ നിയമം പാസാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Jallikattu protests: Angry mob set Ice House police station on fire near Marina Beach in Chennai, Threatened, Clash, Custody, National

Also Read:
ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

Keywords: Jallikattu protests: Angry mob set Ice House police station on fire near Marina Beach in Chennai, Threatened, Clash, Custody, National.