Follow KVARTHA on Google news Follow Us!
ad

ചരിത്രത്തില്‍ ആദ്യമായി, റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ യുഎഇ സൈനീകരുടെ മാര്‍ച്ച് ഫാസ്റ്റ്

ന്യൂഡല്‍ഹി: (www.kvartha.com 10.01.2017) ഇതാദ്യമായി, റിപ്പബ്ലിക് ദിന പരേഡില്‍ അറബ് സൈനീകരുടെ മാര്‍ച്ച് ഫാസ്റ്റ്National, UAE, India, Republic Day

ന്യൂഡല്‍ഹി: (www.kvartha.com 10.01.2017) ഇതാദ്യമായി, റിപ്പബ്ലിക് ദിന പരേഡില്‍ അറബ് സൈനീകരുടെ മാര്‍ച്ച് ഫാസ്റ്റ്. 2016ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയ ഫ്രാന്‍സീസ് ഹൊളാണ്ടേയോടുള്ള ആദര സൂചകമായി ഫ്രഞ്ച് സൈന്യത്തിന്റെ മാര്‍ച്ച് ഫാസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ യുഎഇ കിരീടാവകാശി രാജകുമാരന്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയാകുമെന്നാണ് റിപോര്‍ട്ട്.

ജനുവരി 20ന് ഇന്ത്യയും യുഎഇയും ആദ്യ നയതന്ത്രതല ചര്‍ച്ച നടത്തും. വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറും യുഎഇ വിദേശകാര്യ മന്ത്രി അന്‍ വര്‍ മുഹമ്മദ് ഗര്‍ഗാഷും തമ്മിലാണ് കൂടിക്കാഴ്ച.
National, UAE, India, Republic Day

SUMMARY:
NEW DELHI: A marching band from the UAE's defence forces will join the parade on Republic Day, the first time Arab soldiers will be marching in New Delhi.

Keywords: National, UAE, India, Republic Day