Follow KVARTHA on Google news Follow Us!
ad

സിപിഎം എന്ന മതില്‍ക്കെട്ട് സ്വയം നശിപ്പിക്കണോ

കണ്ണൂരില്‍ വീണ്ടും കൊലപാതകം നടന്നത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആരവങ്ങളില്‍ ജില്ലയാകെ മുഴുകിയിരിക്കുമ്പോഴാണല്ലോ. പെട്ടെന്നു Kerala, Article, Kerala school kalolsavam, Kannur, Minister, BJP, CPM, Election Commission, Central Government, Pinarayi vijayan, Police, Santhosh, Murder,CPM is big wall for many sections, Don't try to destroy it them selves
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 22.01.2017) കണ്ണൂരില്‍ വീണ്ടും കൊലപാതകം നടന്നത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആരവങ്ങളില്‍ ജില്ലയാകെ മുഴുകിയിരിക്കുമ്പോഴാണല്ലോ. പെട്ടെന്നു കാര്യങ്ങളാകെ കൈവിട്ടു പോകുന്ന പ്രതീതിയുണ്ടായി. ബിജെപി ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു, കലോല്‍സവം നടക്കുന്ന പ്രധാന വേദിക്കു മുന്നില്‍ക്കൂടിത്തന്നെ മൃതദേഹവുമായി വിലാപയാത്ര നടത്തണമെന്ന് സംഘ്പരിവാര്‍ വാശി പിടിക്കുന്നു, പോലീസ് തടയുന്നു. ആകെക്കൂടി അസ്വസ്ഥമായ അന്തരീക്ഷം. ഇടയ്‌ക്കൊന്ന് ആര്‍എസ്എസ് - ബിജെപി പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചപ്പോള്‍ കലോത്സവത്തിനെത്തിയ കുട്ടികള്‍ കൂട്ട നിലവിളി ഉയര്‍ത്തിയെന്നും ആകെ പരിഭ്രാന്തി പരന്നുവെന്നും മാധ്യമങ്ങളില്‍ വായിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ പെട്ടെന്ന് ഉന്നതതല യോഗം ചേര്‍ന്ന് ഇടപെട്ടതുകൊണ്ടാകണം കൊല കലയെ ബാധിച്ചില്ല. പോലീസും സംഘ്പരിവാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ പെട്ടെന്ന് പരിഹരിക്കുകയും ചെയ്തു. കലോത്സവം ദാ, സമാപിക്കുന്നു. പക്ഷേ, സന്തോഷിന്റെ കൊലയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളും കോലാഹങ്ങളും അവസാനിച്ചിട്ടില്ല. ചാനലുകള്‍ ശനിയാഴ്ച രാത്രിയും ചര്‍ച്ച ചെയ്തത് ആ വിഷയമാണ് എന്നതുകൊണ്ടല്ല ഈ പറയുന്നത്. പാര്‍ട്ടിക്ക് സന്തോഷിന്റെ കൊലയുമായി ബന്ധമില്ലെന്ന് സിപിഎമ്മിന്റെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും അറസ്റ്റിലായത് പാര്‍ട്ടി ബന്ധമുള്ളവരാണ് എന്ന വസ്തുത ബാക്കിയാകുന്നു. അവര്‍ പാര്‍ട്ടി അംഗങ്ങളല്ല എന്നും പാര്‍ട്ടി ഏതെങ്കിലും തരത്തില്‍ അറിഞ്ഞോ സമ്മതിച്ചോ ചെയ്തതല്ല ഈ കൊലയെന്നുമാണ് പി ജയരാജനും കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിക്കുന്നത്.

Kerala, Article, Kerala school kalolsavam, Kannur, Minister, BJP, CPM, Election Commission, Central Government, Pinarayi vijayan, Police, Santhosh, Murder,CPM is big wall for many sections, Don't try to destroy it them selves


എന്നാല്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ പരമ്പരയില്‍പ്പെട്ടതാണ് സന്തോഷ് വധവും എന്നാണ് ഇക്കാര്യത്തില്‍ ഒട്ടും മോശമല്ലാത്ത ട്രാക്ക് റെക്കോഡുള്ള ആര്‍എസ്എസ് - ബിജെപി നേതൃത്വം പറയുന്നത്. പ്രത്യേക അന്വേഷണ സംഘം വേണം, സിപിഎം നേതൃത്വം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം എന്നൊക്കെയുളള അതിസാധാരണമായ പതിവ് ആവശ്യങ്ങള്‍ക്കു പുറമേ, സിപിഎം പിരിച്ചുവിടണം എന്ന മറ്റൊരു കടുത്ത ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ഉന്നയിക്കാനും ബിജെപി മുതിര്‍ന്നിരിക്കുന്നു. അത് നടക്കാന്‍ പോകുന്ന കാര്യമല്ലെങ്കിലും ഈ സര്‍ക്കാര്‍ വന്ന ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആര്‍എസ്എസുകാരനാണ് സന്തോഷ് എന്നു ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രിയുടെ ജില്ലയില്‍പ്പോലും ക്രമസമാധാനം മോശമാണ് എന്ന് പ്രചരിപ്പിക്കുന്നതിന്റെ ഇംപാക്റ്റ് അത്ര നല്ലതായിക്കൊള്ളണമെന്നില്ല.

കേരളം ഭരിക്കുന്നത് സിപിഎം ആണെങ്കില്‍ കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍ക്കണം എന്ന കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ താക്കീതൊക്കെ മുഖവിലയ്‌ക്കെടുക്കുക തന്നെ വേണം. കേന്ദ്രം കേരള സര്‍ക്കാരിനെ പിരിച്ചുവിടുക എന്നത് ബിജെപിക്ക് ദോഷകരവും സിപിഎമമ്മിന് കൂടുതല്‍ ഗുണകരവുമായേക്കാം. പക്ഷേ, കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ ഇടവേളയില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഭരണമാണ് നടക്കുകയെങ്കില്‍ കാര്യങ്ങള്‍ അത്രയ്ക്കങ്ങ് നല്ല രീതിയിലൊന്നും മുന്നോട്ടു പോകണമെന്നില്ല. എല്ലാ സാധ്യതകളും നോക്കണമല്ലോ എന്നതുകൊണ്ട് പറയുകയാണ്. സിപിഎം നേതൃത്വം ഒന്നു കരുതിയിരിക്കുന്നതു നല്ലതാണ്, അല്ലെങ്കില്‍ പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരളത്തിനു മൊത്തത്തില്‍ത്തന്നെ നന്നായിരിക്കില്ല സംഭവിക്കാനിരിക്കുന്നത്. അന്തംവിട്ട പ്രതികളാണ്, അവരെന്തും ചെയ്തുകളയും എന്നൊരു തമാശ കൂടി പറയാന്‍ അനുവദിക്കുക.

പിന്നെ, സിപിഎമ്മിന് കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് മുന്‍ അംഗത്വമുള്ളതോ അല്ലാത്തതോ ആയ അണികളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അരാജകാവസ്ഥ തുടരുന്നതും ആ പാര്‍ട്ടിയുടെ മാത്രം ദുരന്തത്തിലായിരിക്കില്ല കലാശിക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ജനാധിപത്യ വിശ്വാസികള്‍ സിപിഎമ്മിനെ മുമ്പെന്നത്തേക്കാളേറെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ആ പാര്‍ട്ടിയുടെ എല്ലാ കുഴപ്പങ്ങളും അറിഞ്ഞും മനസിലാക്കിയും കൊണ്ടുതന്നെ അങ്ങനെ മറച്ചുവയ്ക്കലില്ലാത്ത പ്രതീക്ഷ വയ്ക്കുന്നത് അക്രമോത്സുക വര്‍ഗ്ഗീയ രാഷ്ട്രീയം മുമ്പില്ലാത്ത വിധം ശക്തി പ്രാപിക്കുന്നതുകൊണ്ടാണ്. ചെറിയ ചെറിയ പക തീര്‍ക്കലുകളും രാഷ്ട്രീയ ലക്ഷ്യ സാല്‍ക്കാരവും സാധിക്കുമ്പോള്‍ ഈ പ്രതീക്ഷയുടെ മതില്‍ക്കെട്ടില്‍ സ്വയം വിള്ളല്‍ വീഴ്ത്തുന്ന പണികളാണ് പാര്‍ട്ടി ചെയ്യുന്നത്. വര്‍ഗ്ഗീയ ഫാസിസത്തിനെതിരേ ഇത്തരം ഒറ്റപ്പെട്ട കൊലകളല്ല, അതിശക്തമായ രാഷ്ട്രീയ ചെറുത്തുനില്‍പ്പാണ് ഗുണം ചെയ്യുക എന്ന് മറ്റാരേക്കാള്‍ നന്നായി അറിയുന്ന പാര്‍ട്ടി സിപിഎം തന്നെയാണുതാനും. ആ തിരിച്ചറിവ് തലയ്ക്കത്തു കയറ്റിവച്ച് പെരുമാറുകയാണ് വേണ്ടത്.

സന്തോഷിന്റെ കൊലയ്ക്കു പിന്നില്‍ കുടുംബവഴക്കും അതില്‍ സംഘ്പരിവാര്‍ ഒരു പക്ഷം പിടിച്ചതും സന്തോഷ് സിപിഎമ്മില്‍ ചേരാന്‍ ശ്രമിച്ചതുമൊക്കെയാണ് കാരണങ്ങളെന്ന് സിപിഎം പറയുന്നുണ്ട്. അവരുടെ പോലീസാണല്ലോ അന്വേഷിക്കുന്നത്. സത്യം സത്യമായി കണ്ടുപിടിച്ച് സുതാര്യമായി പുറത്തുകൊണ്ടുവരട്ടെ. അതുതന്നെയല്ലേ സംഘ്പരിവാറിനെ തുറന്നുകാട്ടാന്‍ ഏറ്റവും എളുപ്പവഴി. അധികാരവും പോലീസും കൈയിലിരിക്കുമ്പോള്‍ കത്തികൊണ്ടും കവണകൊണ്ടും വാചകമടികൊണ്ടും പ്രതികരിക്കുന്നതെന്തിന്?

Keywords: Kerala, Article, Kerala school kalolsavam, Kannur, Minister, BJP, CPM, Election Commission, Central Government, Pinarayi vijayan, Police, Santhosh, Murder,CPM is big wall for many sections, Don't try to destroy it them selves