Follow KVARTHA on Google news Follow Us!
ad

ത്വവാഫ് നിര്‍വഹിക്കാന്‍ വീല്‍ ചെയര്‍ നിരസിച്ച്, ഇഴഞ്ഞ് കഅ്ബ വലയം വെച്ച പതിനഞ്ചുകാരനെ ചുംബിച്ച് ഇമാം; വീഡിയോ കാണാം

മക്ക: (www.kvartha.com 23.01.2017) ഹറം ഇമാമിന്റെ മനം കവര്‍ന്ന ഖത്തറി ബാലന്‍ സോഷ്യല്‍ മീഡിയയുടേയും ഹൃദയം കവരുന്നു. അരയ്ക്ക് കീഴ്ഭാഗം ചലനശേഷി നഷ്ടമായ, പതിനഞ്ചുകാരGulf, Saudi Arabia, Ghanim Al Muftah, Umrah,
മക്ക: (www.kvartha.com 23.01.2017) ഹറം ഇമാമിന്റെ മനം കവര്‍ന്ന ഖത്തറി ബാലന്‍ സോഷ്യല്‍ മീഡിയയുടേയും ഹൃദയം കവരുന്നു. അരയ്ക്ക് കീഴ്ഭാഗം ചലനശേഷി നഷ്ടമായ, പതിനഞ്ചുകാരന്‍ ഗാനിം അല്‍ മുഫ്തയാണ് ഇപ്പോള്‍ വിശ്വാസികളുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. ഉംറ നിര്‍വഹിക്കാനായി പരിശുദ്ധ ഹറമിലെത്തിയ ഗാനിം വീല്‍ ചെയര്‍ നിരസിച്ച്, കൈകള്‍ ഉപയോഗിച്ച് ക അ്ബയ്ക്ക് ചുറ്റും ഇഴഞ്ഞാണ് ത്വവാഫ് നിര്‍വഹിച്ചത്.

ഹറം ഇമാം ഷെയ്ഖ് മഹര്‍ അല്‍ മൗവ്ഖിലി ഗാനിമിനെ ആലിംഗനം ചെയ്ത് പ്രശംസിക്കുന്ന വീഡിയോ സൗദിയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പങ്കുവെച്ചിട്ടുണ്ട്.



ഇരട്ട കുട്ടികളില്‍ ഒരാളായായി ജനിച്ച ഗാനിമിന് ജനനത്തിലേ വൈകല്യം സംഭവിച്ചിരുന്നു. എന്നാല്‍ വൈകല്യമെന്നത് മനോഭാവമാണെന്ന് ഈ ബാലന്‍ ലോകത്തിന് മുന്‍പില്‍ തെളിയിച്ച് കഴിഞ്ഞു. ഒരു മില്യണ്‍ ഫോളോവേഴ്‌സാണ് ഗാനിമിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.

ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ ബിസിനസുകാരന്‍. ഗാനിമിന്റെ ഐസ്‌ക്രീം കമ്പനിക്ക് 6 ബ്രാഞ്ചുകളുണ്ട്. അറുപതോളം തൊഴിലാളികള്‍ ഈ ബാലന് കീഴില്‍ ജോലി ചെയ്യുന്നു. നീന്തല്‍, ഐസ് സ്‌കേറ്റിംഗ്, സ്‌കൂബ ഡൈവിംഗ്, പര്‍വ്വതാരോഹണം തുടങ്ങിയ മേഖലകളിലും ഇവന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

A specially abled Qatari boy has proved that the only disability in life is a bad attitude


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



SUMMARY: A video of 15-year-old Ghanim Al Muftah meeting the Imam of the Grand mosque in the holy city of Makkah is winning hearts across the internet. Despite suffering from a rare disorder that impaired his lower spine, Ghanim refused to use a wheelchair to perform Umrah rituals. Instead he used his hands and crawled around the Kaaba. Saudi news sites published a video of Sheikh Maher Al Muayqili, Imam of the Grand Mosque embracing and felicitating the child.

Keywords: Gulf, Saudi Arabia, Ghanim Al Muftah, Umrah,