Follow KVARTHA on Google news Follow Us!
ad

ഭീകരവാദത്തിന് സൗദിയില്‍ അറസ്റ്റിലായത് 69 പാക്കിസ്ഥാനികള്‍

റിയാദ്: (www.kvartha.com 23.01.2017) ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ അറസ്റ്റിലായിരിക്കുന്നത് 69 പാക്കിസ്ഥാനികള്‍. സൗദി ഗസറ്റാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. Gulf, Saudi Arabia, Terrorism, Pakistanis

റിയാദ്: (www.kvartha.com 23.01.2017) ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ അറസ്റ്റിലായിരിക്കുന്നത് 69 പാക്കിസ്ഥാനികള്‍. സൗദി ഗസറ്റാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു പാക് യുവതിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഫാത്തിമ റമദാന്‍ ബലൂച്ചി മുറാദാണ് തന്റെ സൗദി ഭര്‍ത്താവിനൊപ്പം അറസ്റ്റിലായിരിക്കുന്നത്. അല്‍ നസീം ജില്ലയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
Gulf, Saudi Arabia, Terrorism, Pakistanis

ജിദ്ദയിലെ സുലൈമാന്‍ ഫക്കീഹ് ആശുപത്രിക്ക് സമീപം ഇക്കഴിഞ്ഞ ജൂലൈയില്‍ ഒരു പാക്കിസ്ഥാനി ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. അബ്ദുല്ല ഖല്‍സര്‍ ഖാന്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
Gulf, Saudi Arabia, Terrorism, Pakistanis

ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ 49 പാക്കിസ്ഥാനികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

5,085 വിദേശികള്‍ തീവ്രവാദ കേസുകളില്‍ അകപ്പെട്ട് അഞ്ചോളം ജയിലുകളിലായി കഴിയുന്നുണ്ട്. നാല്പത് രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.

SUMMARY: A recent statement issued by the Interior Ministry through its Tawasul (communications) portal said that 5,085 terror suspects from 40 countries are in detention in five intelligence prisons in the Kingdom.

Keywords: Gulf, Saudi Arabia, Terrorism, Pakistanis