Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബത്തിലെ നാലു പേര്‍ കുളത്തില്‍ മരിച്ച നിലയില്‍; ഒരു കുട്ടിയെ കാണാനില്ല

ബെല്‍ത്തങ്ങാടിയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിലെ നാലു പേരേ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കാഡ Endosulfan, kasaragod, Kerala, deseased, Dead, Obituary, Well, Suicide, Crime, Police, 4 endosulfan victims found dead
മംഗളൂരു: (www.kvartha.com 06.01.2017) ബെല്‍ത്തങ്ങാടിയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിലെ നാലു പേരേ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കാഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ബാബു ഗൗഡ(62), ഭാര്യ ഗംഗമ്മ(55), എന്‍ഡോസള്‍ഫാന്‍ ബാധിതരായ അവരുടെ മക്കള്‍ സദാനന്ദ(32), നിത്യാനന്ദ(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിടിനു സമീപത്തെ കുളത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. കുടുംബത്തിലെ ഒരു കുട്ടിയെ കാണാതായിട്ടുണ്ട്. ഇതും നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയവനായ ദ്വയാനന്ദയെയാണ് കാണാതായത്.

Endosulfan, kasaragod, Kerala, deseased, Dead, Obituary, Well, Suicide, Crime, Police, 4 endosulfan victims found dead


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മക്കളുടെ ചികിത്സക്കായി സര്‍ക്കാരില്‍ നിന്നോ അധികൃതരില്‍ നിന്നോ യാതൊരു വിധ സഹായവും ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ ധര്‍മസ്ഥല പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Endosulfan, kasaragod, Kerala, deseased, Dead, Obituary, Well, Suicide, Crime, Police, 4 endosulfan victims found dead