Follow KVARTHA on Google news Follow Us!
ad

ചുരിദാര്‍ വിവാദത്തിന്റെ കിരീടമണിഞ്ഞ് മുന്‍ രാജകുടുംബം; അനുകൂലിച്ചും എതിര്‍ത്തും ഇളമുറക്കാര്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ അനുമതി നല്‍കിയതിThiruvananthapuram, Women, Brothers, Children, High Court of Kerala, Strike, Kerala,
തിരുവനന്തപുരം: (www.kvartha.com 03.12.2016)  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ അനുമതി നല്‍കിയതിനോടുള്ള നിലപാടിനെച്ചൊല്ലി തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പോര്. രാജകുടുംബത്തിന് നിയമപരമായി ക്ഷേത്രഭരണത്തില്‍ പങ്കൊന്നുമില്ലെങ്കിലും ക്ഷേത്ര ഭരണസമിതിയും ഭക്തരില്‍ ഒരു വിഭാഗവും നല്‍കുന്ന പ്രത്യേക പരിഗണനമൂലം രാജകുടുംബം ക്ഷേത്രകാര്യങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്.

Rift in travancore royal family on Churidar issue, Thiruvananthapuram, Women, Brothers, Children, High Court of Kerala, Strike, Kerala.

'കൊട്ടാര'ത്തിലെ ഇളമുറക്കാരായ ലക്ഷ്മി ഭായിയും ആദിത്യ വര്‍മയും തമ്മിലാണ് ചുരിദാര്‍ വിഷയത്തിലെ പരസ്യ ഭിന്നത. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. ചുരിദാര്‍ ധരിച്ച് ക്ഷേത്ര പ്രവേശനം പാടില്ലെന്നാണ് ആദിത്യവര്‍മയുടെ നിലപാട്. എന്നാല്‍ രാജ്യവ്യാപകമായി സ്ത്രീകള്‍ ഏറ്റവും സൗകര്യത്തോടെ ധരിക്കുന്ന ചുരിദാറിനു മുകളില്‍ മുണ്ടുടുത്ത് മാത്രമേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുളളൂ എന്നത് പ്രാകൃത ആചാരമാണെന്നാണ് ലക്ഷ്മി ഭായിയുടെ വാദം.

തലസ്ഥാനത്തെ യുവ അഭിഭാഷക റിയാ രാജി നല്‍കിയ ഹര്‍ജിയേത്തുടര്‍ന്ന് ചുരുദാര്‍ വിലക്കിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉത്തരവും പുറപ്പെടുവിച്ചു. നവംബര്‍ ഒടുവില്‍ പുറപ്പെടുവിച്ച ഉത്തരവിനു മുമ്പേ തന്നെ രണ്ടുകൂട്ടരും തങ്ങളുടെ നിലപാട് വിശദീകരിച്ച് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. പിന്നീട് ചില സംഘടനകള്‍ ചുരിദാറിനെതിരെ ക്ഷേത്രത്തിനു മുന്നില്‍ പരസ്യ പ്രതിഷേധവും സംഘടിപ്പിച്ചു.

അതിനിടയിലാണ്,ആദിത്യ വര്‍മയും ലക്ഷ്മി ഭായിയും തമ്മില്‍ ഇക്കാര്യത്തിലുള്ള ഭിന്നത കൂടുതല്‍ ശക്തമായിരിക്കുന്നത്. എതിര്‍പ്പ് അനാവശ്യമാണെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മി ഭായി എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് വീണ്ടും കത്ത് നല്‍കിയെന്നാണ് വിവരം. എന്നാല്‍ പരസ്യ സമരം നിര്‍ത്തി നിയമപരമായി നേരിടാന്‍ ഒരുങ്ങുന്ന ബ്രാഹ്മണ സഭയെയും മറ്റും ആദിത്യ വര്‍മ പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, ചുരിദാര്‍ വിഷയത്തില്‍ അവ്യക്തത നിലനിര്‍ത്താതെ വ്യക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കാലത്തിന് അനുസരിച്ച് ആചാരങ്ങളിലും മാറ്റം ഉണ്ടാകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. മുന്‍ ദേവസ്വം മന്ത്രി ജി സുധാകരനും സമാന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ക്ഷേത്ര പ്രവേശനത്തിന് ചുരിദാര്‍ ധരിക്കാന്‍ വിലക്കില്ലെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:
അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി
Keywords: Rift in travancore royal family on Churidar issue, Thiruvananthapuram, Women, Brothers, Children, High Court of Kerala, Strike, Kerala.