Follow KVARTHA on Google news Follow Us!
ad

ലോക്‌സഭയില്‍ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിച്ചില്ല: മോഡി

ന്യൂഡല്‍ഹി: (www.kvartha.com 10.12.2016) നോട്ട് പിന്‍ വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം തന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അNational, PM, Narendra Moodi
ന്യൂഡല്‍ഹി: (www.kvartha.com 10.12.2016) നോട്ട് പിന്‍ വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം തന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിനാലാണ് താനിപ്പോള്‍ ജനസഭയില്‍ സംസാരിക്കുന്നതെന്നും മോഡി.

ഗുജറാത്തില്‍ ബാണാസ്‌കാന്ത ജില്ലയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. വിമര്‍ശിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാണിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാല്‍ അതുപോലെ പ്രധാനമാണ് ജനങ്ങളെ ബാങ്കിംഗിനെ കുറിച്ചും സാമ്പത്തീക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെകുറിച്ചും പഠിപ്പിക്കേണ്ടത്.

National, PM, Narendra Moodi

പ്രസിഡന്റ് പ്രണബ് മുഖര്‍ജി മൂന്നാഴ്ച മുന്‍പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും മോഡി ശ്രമിച്ചു.

ബാണാസ്‌കാന്ത ജില്ലയില്‍ സ്ഥാപിച്ച അമുല്‍ ചീസ് ഫാക്ടറിയും മോഡി ഇന്ന് ഉല്‍ഘാടനം ചെയ്യും. അധികാരത്തിലെത്തിയ ശേഷം ഗുജറാത്തിലേയ്ക്ക് മോഡി നടത്തുന്ന അഞ്ചാമത്തെ സന്ദര്‍ശനമാണിത്.

SUMMARY: Prime Minister Narendra Modi said that he was not being allowed to speak in the Lok Sabha, which is why he is speaking in the ‘Jan Sabha’, during his address at a farmers’ rally in Banaskantha district in Gujarat, where he arrived on Saturday morning for a day-long visit.

Keywords: National, PM, Narendra Moodi