Follow KVARTHA on Google news Follow Us!
ad

22 കാരന്‍ ടെക്കി മോഡിയുടെ ആപ്പിന് പണികൊടുത്തു; ഹാക്ക് ചെയ്ത് ചൂണ്ടിക്കാട്ടിയത് ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍; ഒടുവിൽ പരിഹരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 22 കാരനായ ടെക്കി. ജാവേദ് കത്രി എന്ന 22 കാരനായ മൊബൈല്‍ Prime Minister, Narendra Modi, Application, National, Technology, Hacked, 22-Year-Old Hacks
മുംബൈ: (www.kvartha.com 02.12.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 22 കാരനായ ടെക്കി. ജാവേദ് കത്രി എന്ന 22 കാരനായ മൊബൈല്‍ ആപ്പ് ഡെവലപ്പറാണ് നരേന്ദ്ര മോഡിയുടെ ആപ്പ് ഹാക്ക് ചെയ്തത്. 7,00,000 ത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആപ്പിലെ സുരക്ഷാ വീഴ്ച തുറന്നുകാട്ടുകയായിരുന്നുവെന്നാണ് യുവാവിന്റെ വിശദീകരണം.

ആപ്പിലെ വിവരങ്ങളും കേന്ദ്രമന്ത്രിമാരുടെ ഫോണ്‍ നമ്പറുകളും തനിക്ക് ലഭിച്ചതായി ജാവേദ് പറയുന്നു. വെറും 20 മിനിറ്റ് മാത്രമാണ് ഇതിന് വേണ്ടിവന്നത് - മുംബൈ ഘട്ട്‌കോപറില്‍ ജോലി ചെയ്യുന്ന ജാവേദ് പറയുന്നു. താന്‍ ചൂണ്ടിക്കാട്ടിയ പിഴവുകള്‍ ഡെവലെപ്പേഴ്‌സ് പരിഹരിച്ചതായും ജാവേദ് വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ സുരക്ഷ ആവശ്യമുള്ള പ്രധാനമന്ത്രിയുടെ ആപ്പ് വരെ ഹാക്ക് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. അതേസമയം ഹാക്ക് ചെയ്ത വിവരം പുറത്തുവന്നതോടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും, ഐ എന്‍ സി ഇന്ത്യയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു.


Keywords: Prime Minister, Narendra Modi, Application, National, Technology, Hacked, 22-Year-Old Hacks Into Narendra Modi's App, Exposes Security Flaws.