Follow KVARTHA on Google news Follow Us!
ad

ഫൈസലിന്റെ കൊലപാതകം: അന്വേഷണം ഊര്‍ജിതം

തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ്‌നഗറില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാംമതം സ്വീകരിച്ച Malappuram, Kerala, Police, Enquiry, Fast, Murder case, Islam,
മലപ്പുറം: (www.kvartha.com 20.11.2016) തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ്‌ നഗറില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കൊടിഞ്ഞി സ്വദേശി ഫൈസല്‍(32) കൊലപ്പെട്ട സംഭവത്തിലാണ് പോലീസ് പഴുതടച്ച അന്വേഷണം നടത്തുന്നത്.

മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫയാണ് സംഘതലവന്‍. അന്വേഷണത്തിന്റെ ഭാഗമായി പലരേയും പോലീസ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്.


റിയാദില്‍ ഹൗസ് ഡ്രൈവറായ ഫൈസല്‍ മാസങ്ങള്‍ക്ക് മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. നാട്ടില്‍ വന്ന ശേഷം ഭാര്യയും മൂന്ന് മക്കളും ഇസ് ലാം സ്വീകരിക്കുകയായിരുന്നു. മൂന്ന് മാസംമുമ്പ് നാട്ടിലെത്തിയതാണ്. ഞായറാഴ്ച തിരിച്ചുപോവാനുള്ള വിമാന ടിക്കറ്റ് എടുത്തതാണ്. മതം മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആക്ഷേപം. വളരെ ആസൂത്രിതമായാണ് കൊലപാതകം നടന്നിട്ടുള്ളത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരിങ്കടവിളയില്‍ നിന്ന് വരുന്ന ഭാര്യാ മാതാവിനേയും പിതാവിനേയും ബന്ധുക്കളേയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി സുഹൃത്തിന്റെ ഓട്ടോറിക്ഷ സ്വന്തം ഓടിച്ച് പുലര്‍ച്ചെ അഞ്ചിനാണ് ഇദ്ദേഹം പാലാപാര്‍ക്കിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറപ്പെട്ടത്.

വളരെ പെട്ടെന്നാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്. സമീപത്തെ ഏതാനും കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച് വരുന്നു. രണ്ട് ബൈക്കുകള്‍ ഫൈസലിന്റെ ഓട്ടോറിക്ഷയെ പിന്തുടരുകയും മുന്നില്‍ നിന്ന് കാറ് വരുന്നതായും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഫൈസലിനെ മതംമാറ്റത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നതായും ഒരു മാസത്തിലേറെയായി ഫൈസലിന് വധ ഭീഷണിയുള്ളതായും ഫൈസല്‍ തന്നെ പലരോടും പറഞ്ഞിരുന്നുവത്രെ. ബന്ധുക്കളില്‍ ചിലരുടെ അറിവോടെയല്ലാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കാന്‍ സാധ്യതയില്ലയെന്നാണ് സംഭവം തെളിയിക്കുന്നത്. തീവ്ര ഹിന്ദു സംഘടനക്ക് ഇതില്‍ പങ്കുണ്ടോ എന്നും സംശയമുണ്ട്. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.

മതം മാറിയിട്ടുണ്ടെങ്കിലും മാതാപിതാക്കളും സഹോദരിമാരും ഫൈസലുമായി വളരെ സൗഹൃദത്തിലായിരുന്നു കഴിഞ്ഞിരുന്നത്.  മരിച്ചു കിടന്നിരുന്ന സ്ഥലത്തിന്റെ അപ്പുറത്ത് ഓട്ടോറിക്ഷ ഹെഡ്‌ലൈറ്റ് പ്രകാശിക്കുന്ന നിലയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ചെരുപ്പുകള്‍ ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു.

Keywords: Malappuram, Kerala, Police, Enquiry, Fast, Murder case, Islam, Tirurangadi, Faisal murder case  followup.