Follow KVARTHA on Google news Follow Us!
ad

സരിതാ നായര്‍ക്ക് 52,000 രൂപ ശമ്പളത്തില്‍ ജോലികിട്ടി; സോളാര്‍ സംബന്ധമായ കേസുകള്‍ ഇനി ആളൂര്‍ വാദിക്കും

സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിച്ചു. അThiruvananthapuram, Technology, Cinema, UDF, Kerala,
തിരുവനന്തപുരം: (www.kvartha.com 22.10.2016) സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിച്ചു. അങ്ങു തമിഴ്‌നാട്ടില്‍ രണ്ടുമാസം മുമ്പുതന്നെ സരിത ജോലിയില്‍ പ്രവേശിച്ചിരുന്നു. സോളാര്‍ കമ്പനിയില്‍ തന്നെയാണ് സരിതയ്ക്ക് ജോലി ലഭിച്ചത്. തമിഴ്‌നാട് മധുരയിലെ ന്യൂ ഇറ എന്ന സോളാര്‍ കമ്പനിയില്‍ പ്രോജക്ട് ഹെഡ് ആയാണ് ജോലി. 52,000 രൂപയാണ് മാസശമ്പളം.

പുതിയ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ തനിക്കെതിരെയുള്ള സോളാര്‍ കേസുകള്‍ വാദിക്കാനും പ്രശസ്ത അഭിഭാഷകനായ ബി.എ. ആളൂരിന് സരിത വക്കാലത്ത് നല്‍കി. കഴിഞ്ഞദിവസമാണ് സരിത അഡ്വ. ആളൂരിനെ സമീപിച്ച് സോളാര്‍ സംബന്ധമായ കേസുകള്‍ കൈമാറിയത്.

പ്രമാദമായ സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളൂര്‍ ജിഷ കൊലക്കേസില്‍ പ്രതി ആമിറുളിനു വേണ്ടി ഹാജരാകാന്‍ ഒരുങ്ങുന്നതിനിടയിലാണ് സരിതയുടെ സോളാര്‍ കേസുകൂടി ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഭാഗത്തെ ന്യായം വ്യക്തമായി അവതരിപ്പിക്കാന്‍ അനുയോജ്യനായതിനാലാണ് അഡ്വ.ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു.

പല കേസുകളിലും വിചാരണ പുരോഗമിക്കുകയാണ്. പെരുമ്പാവൂര്‍ കേസ്
അവസാനഘട്ടത്തിലാണ്. ഇതൊക്കെ അഡ്വ.ആളൂരിന് കൈമാറിക്കഴിഞ്ഞു. അതോടൊപ്പം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരെ നല്‍കിയ പെറ്റീഷനുകള്‍ കേസാക്കി കോടതിയിലെത്തിക്കാനും അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയതെന്നും സരിത അറിയിച്ചു.

ന്യൂ ഇറ കമ്പനിയില്‍ സാങ്കേതിക മേഖലയുടെ ചുമതലയാണ് സരിതയ്ക്ക്. രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം. കമ്പനി ഇങ്ങോട്ടുവച്ച ഓഫറായതിനാല്‍ സ്വീകരിക്കുകയായിരുന്നുവെന്ന് സരിത പറഞ്ഞു. പദ്ധതികള്‍ക്കായി ഏകജാലക സംവിധാനമാണ് തമിഴ്‌നാട്ടിലുള്ളതെന്നും അതിനാല്‍ കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടുത്തെ രീതിയെന്നും സരിത പറഞ്ഞു.

ജോലിക്കൊപ്പം തന്നെ സിനിമാ അഭിനയവും സരിത മുന്നോട്ടു കൊണ്ടുപോകുന്നു. അവധി ദിവസങ്ങളില്‍ മാത്രമാണ് സരിത ഷൂട്ടിംഗിന് പോവാറുള്ളത്. അശോക് സംവിധാനം ചെയ്യുന്ന കനലി എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മണി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും സരിത പറഞ്ഞു.

Saritha approaches Adv Aloor to take up Solar case, Madhura, Project , Industry, Acting, Petition, Thiruvananthapuram, Technology, Cinema, UDF, Kerala.

Keywords: Saritha approaches Adv Aloor to take up Solar case, Madhura, Project , Industry, Acting, Petition, Thiruvananthapuram, Technology, Cinema, UDF, Kerala.