Follow KVARTHA on Google news Follow Us!
ad

മത്സരം നടക്കുന്നതിനിടെ കാണാതായ മകളെ തെരഞ്ഞ് മാതാവ്; ടെന്നീസ് മത്സരം നിര്‍ത്തിവെച്ച് റാഫേല്‍ നദാല്‍

മത്സരം നടക്കുന്നതിനിടെ കാണികള്‍ക്കിടയില്‍പ്പെട്ട് കാണാതായ മകളെ തിരയുന്ന മാതാവിനു Woman, Missing, Tennis, Daughter, Sports,

മാഡ്രിഡ്: (www.kvartha.com 01.10.2016) മത്സരം നടക്കുന്നതിനിടെ കാണികള്‍ക്കിടയില്‍പ്പെട്ട് കാണാതായ മകളെ തിരയുന്ന മാതാവിനു വേണ്ടി ടെന്നിസ് മത്സരം നിര്‍ത്തിവച്ച് സ്പാനിഷ് താരം റാഫേല്‍ നദാല്‍ മാതൃകയായി. സ്‌പെയിനില്‍ നടന്ന ഒരു പ്രദര്‍ശന ടെന്നിസ് മല്‍സരത്തിനിടെയാണ് സംഭവം.

ഇതിന്റെ വിഡിയോ പുറത്തായതോടെ കായിക ലോകം കൈയടികളുമായി നദാലിന്റെ മാതൃകയെ അനുമോദിച്ച് രംഗത്തെത്തി. മറ്റൊരു സ്പാനിഷ് താരമായ സൈമണ്‍ സോല്‍ബാസിനെ പങ്കാളിയാക്കി ഡബിള്‍സ് മല്‍സരം കളിക്കുന്നതിനിടെയാണ് സംഭവം. ജോണ്‍ മക്കെന്റോകാര്‍ലോസ് മോയ സഖ്യമായിരുന്നു എതിരാളികള്‍.

മത്സരത്തിനിടെ സര്‍വ് ചെയ്യാനെത്തിയപ്പോഴാണ് കാണികള്‍ക്കിടെ ഒരു സ്ത്രീ അലമുറയിടുന്നത് നദാലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തിരക്കിനിടെ കൈവിട്ടുപോയ മകളെ തിരയുന്ന മാതാവാണതെന്ന് മനസിലാക്കിയ നദാല്‍ സര്‍വ് ചെയ്യാതെ കാത്തുനിന്നു. ഇതോടെ കാണികളെല്ലാം പെണ്‍കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി.

ക്ലാരയെന്ന് വിളിച്ച് മകളെ തിരഞ്ഞ മാതാവിനൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചു. ഇതോടെ പെട്ടെന്ന് തന്നെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞു. കരച്ചിലോടെ പെണ്‍കുട്ടി മാതാവിനരികിലേക്ക് ഓടിയെത്തുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് മത്സരം പുനഃരാരംഭിക്കുകയും ചെയ്തു. വിഡിയോ കാണാം.


 Rafael Nadal Halts Match So Woman Can Hunt For Lost Child In Crowd, Madrid, Woman, Clara, Missing, Tennis, Daughter, Sports.




Keywords: Rafael Nadal Halts Match So Woman Can Hunt For Lost Child In Crowd, Madrid, Woman, Clara, Missing, Tennis, Daughter, Sports.