Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിന്റെ മുത്തലാഖ് അറിയിപ്പ് തിരസ്‌ക്കരിച്ചു; കുടുംബകോടതിയെ സമീപിക്കാന്‍ ഒരുങ്ങി 18 കാരി

രാജ്യത്ത് മുത്താലഖിനെ ചൊല്ലിയുള്ള വാദങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ ഭര്‍ത്താവിന്റെPune, Husband, Child, Press meet, Torture, Marriage, National,
പൂനെ: (www.kvartha.com 22.10.2016) രാജ്യത്ത് മുത്താലഖിനെ ചൊല്ലിയുള്ള വാദങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ ഭര്‍ത്താവിന്റെ മുത്തലാഖ് അറിയിപ്പ് സ്വീകരിക്കാന്‍ വിസമ്മതിച്ച് പൂനെ സ്വദേശിനിയായ പതിനെട്ടുകാരി. പകരം സമുദായത്തിലെ ഈ സമ്പ്രദായത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പെണ്‍കുട്ടി.

അര്‍ഷിയാ ബാഗ്‌വാന്‍ എന്ന പെണ്‍കുട്ടിയാണ് ഭര്‍ത്താവിന്റെ മുത്തലാഖ് അറിയിപ്പിനെ തിരസ്‌ക്കരിച്ചത്. രണ്ടു വര്‍ഷം മുമ്പ് പതിനാറാമത്തെ വയസിലാണ് മുഹമ്മദ് ഖാസിം ബാഗ്മാന്‍ എന്ന പച്ചക്കറി വ്യാപാരിയെ അര്‍ഷിയ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസമായപ്പോള്‍ ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഗര്‍ഭിണിയാവുന്നില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു അമ്മായിയമ്മയുടെ പീഡനം. എന്നാല്‍ ഗര്‍ഭിണി ആയതിനുശേഷവും പീഡനം തുടര്‍ന്നു.

ഒടുവില്‍ പീഡനം അതിരുകടക്കുകയും അര്‍ഷിയയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയും
ചെയ്തു. പിന്നീട് തലാഖ് എന്ന് മൂന്നുവട്ടം എഴുതിയിരിക്കുന്ന വിവാഹമോചന അറിയിപ്പാണ് അര്‍ഷിയയ്ക്ക് ലഭിക്കുന്നത് മുസ്ലീം സത്യ ശോദക് മണ്ഡല്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് അര്‍ഷിയ തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്.

ഇപ്പോള്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട് അര്‍ഷിയക്ക്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അതിനിടയിലാണ് ഇപ്പോള്‍ മുത്തലാഖ് ചൊല്ലിയ അറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും അര്‍ഷിയ പറയുന്നു. ഭര്‍ത്താവിന്റെ മുത്തലാഖിനെതിരെ കുടുംബകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അര്‍ഷിയ.

 Muthalakh, Family Court, Arshiya Bagvan, Pune, Husband, Child, Press meet, Torture, Marriage, National.


Keywords: Muthalakh, Family Court, Arshiya Bagvan, Pune, Husband, Child, Press meet, Torture, Marriage, National.