Follow KVARTHA on Google news Follow Us!
ad

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനീകരുടെ മൃതദേഹം സംസ്‌ക്കരിച്ചത് ഇന്ത്യ, സൈനീകരുടെ രക്തസാക്ഷിത്വം നിരാകരിക്കാറില്ല: ഇന്ത്യന്‍ ആര്‍മി

ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) വീരചരമം പ്രാപിക്കുന്ന സൈനീകരുടെ രക്തസാക്ഷിത്വം നിരാകരിക്കുന്ന പതിവ് ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ ആര്‍മി. NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away
ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) വീരചരമം പ്രാപിക്കുന്ന സൈനീകരുടെ രക്തസാക്ഷിത്വം നിരാകരിക്കുന്ന പതിവ് ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ ആര്‍മി. ബുധനാഴ്ച പാക് അധീന കശ്മീരില്‍ നടന്ന സര്‍ജിക്കല്‍ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന പാക് വാദത്തോട് പ്രതികരിക്കുകയായിരുന്നു സേന.

സര്‍ജിക്കല്‍ ആക്രമണത്തില്‍ പങ്കെടുത്ത സൈനീകര്‍ക്ക് ജീവപായം സംഭവിച്ചിട്ടില്ലെന്നും അതില്‍ പങ്കെടുത്ത ഒരു സൈനീകന് മാത്രമാണ് പരിക്കേറ്റതെന്നും സൈന്യം പറഞ്ഞു.

പാക് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നും മോര്‍ഫ് ചെയ്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നമ്മുടെ സൈനീകരുടെ രക്തസാക്ഷിത്വത്തെ ഞങ്ങള്‍ അപമാനിക്കാറില്ല. ജീവപായം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സംഭവിച്ചുവെന്ന് തന്നെ ഞങ്ങള്‍ പറയും. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനീകരുടെ മൃതദേഹവും ഇന്ത്യ സംസ്‌ക്കരിച്ചിരുന്നു. മൃതദേഹം സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചെതിനെ തുടര്‍ന്നായിരുന്നു ഇത് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സൈനീക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയിരിക്കുന്ന ചന്തു ബാബുലാല്‍ ചൗഹാന്‍ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടക്കുകയായിരുന്നു. അതിന് സര്‍ജിക്കല്‍ ആക്രമണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away

SUMMARY: The special op forces who crossed the Line of Control for surgical strikes on Wednesday night returned "with not one scratch," top army forces have told NDTV, denying Pakstani media reports that eight soldiers were killed in the raids in Pakistan-Occupied Kashmir and one was captured alive. Only one soldier has "minor injuries" from stepping on a mine once back on the Indian side of the Line of Control, said sources.

Keywords: NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away