Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബൈ -മംഗലാപുരം യാത്രക്ക് ഇരുപത് മണിക്കൂര്‍

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബൈ -മംഗലാപുരം യാത്രക്ക് ഇരുപത് മണിക്കൂര്‍.Kothamangalam, Airport, Dubai, Gulf, UAE, National, Karnataka, Air India Express, Passengers, Nedumbassery Airport, Kochi,
മംഗളുരു: (wwwkvartha.com 19.10.2016) എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബൈ -മംഗലാപുരം യാത്രക്ക് ഇരുപത് മണിക്കൂര്‍. തിങ്കളാഴ്ച രാത്രി 11.30 ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ട ഐ എക്സ് 814 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഈ ചതിക്കിരയായത്.

വൈകുന്നേരം എട്ടിന് തന്നെ യാത്രക്കാര്‍ ദുബൈ വിമാനത്താവളത്തിലെത്തിയിരുന്നു. രാത്രി 11.30 ന് പുറപ്പെടേണ്ട വിമാനം വൈകി രാത്രി ഒന്നിനാണ് ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ 4.45 ന് മംഗലാപുരം വിമാനത്താവളത്തിന് മുകളിലെത്തിയ വിമാനം കാലാവസ്ഥ മോശമാണെന്ന കാരണം പറഞ്ഞു രാവിലെ ആറിന് കൊച്ചിയിലിറക്കുകയായിരുന്നു.

കൊച്ചിയില്‍ നിന്നും എണ്ണ നിറച്ചു ഉടന്‍ മംഗലാപുരത്തേക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്നും പുതിയ പൈലറ്റ് വന്നാല്‍ ഉടന്‍ പുറപ്പെടുമെന്നും അറിയിക്കുകയായിരുന്നു.

മണിക്കൂറുകള്‍ ഫ്‌ളൈറ്റിലിരുന്ന യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഹോട്ടലിലേക്ക് മാറ്റാന്‍ തയ്യാറാകുകയായിരുന്നു. പിന്നീട് വൈകീട്ട് നാലിന് വിമാനം മംഗലാപുരത്തേക്ക് പുറപ്പെടുമെന്നറിയിച്ചെങ്കിലും വിമാനം വൈകുന്നേരം അഞ്ചിനാണ് പുറപ്പെട്ടതെന്നും വൈകുന്നേരം ആറിന് വിമാനം മംഗലാപുരത്ത് എത്തിയതായും യാത്രക്കാര്‍ പറഞ്ഞു.

Kothamangalam, Airport, Dubai, Gulf, UAE, National, Karnataka, Air India Express, Passengers, Nedumbassery Airport, Kochi,


Keywords: Kothamangalam, Airport, Dubai, Gulf, UAE, National, Karnataka, Air India Express, Passengers, Nedumbassery Airport, Kochi,