Follow KVARTHA on Google news Follow Us!
ad

33 മില്യണ്‍ ദിര്‍ഹം നല്‍കി സ്വന്തമാക്കിയ ഡി5 നമ്പര്‍ കാറിന് പിഴ; ബല്‍ വീന്ദര്‍ സാഹ്നി വീണ്ടും വാര്‍ത്തകളില്‍

ദുബൈ: (www.kvartha.com 26.10.2016) ഡി5 എന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് 33 മില്യണ്‍ ദിര്‍ഹത്തിന് സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയ ഇന്ത്യന്‍ ബിസിനസുകാരനാണ് ബല്‍ വീന്ദര്‍ സാഹ്നി. ഇGulf, UAE, Dubai, Indian, Businessman, D5
ദുബൈ: (www.kvartha.com 26.10.2016) ഡി5 എന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് 33 മില്യണ്‍ ദിര്‍ഹത്തിന് സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയ ഇന്ത്യന്‍ ബിസിനസുകാരനാണ് ബല്‍ വീന്ദര്‍ സാഹ്നി. ഇപ്പോഴിത അതേ നമ്പര്‍ പ്ലേറ്റിലുള്ള കാറിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണദ്ദേഹം. അനധികൃത പാര്‍ക്കിംഗ് നടത്തിയതിനാണ് ഡി5 എന്ന നമ്പറിലുള്ള റോള്‍സ് റോയ്‌സ് കാറിന് അധികൃതര്‍ പിഴ ചുമത്തിയത്.

ശെയ്ഖ് സായിദ് റോഡിലെ ആസ്‌പെന്‍ ടവറിന് പുറത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. 4 ബ്ലാക്ക് പോയിന്റുകളും 1000 ദിര്‍ഹം പിഴയുമാണിതിന് ചുമത്തിയത്.

അതേസമയം താന്‍ കാര്‍ അവിടെയല്ല പാര്‍ക്ക് ചെയ്തിരുന്നതെന്ന് സാഹ്നി പറയുന്നു. ഒരു മീറ്റിംഗിനായായിരുന്നു അദ്ദേഹം അവിടെയെത്തിയത്. ഭാരമുള്ള ബാഗുകള്‍ കാറിലേയ്ക്ക് വെയ്ക്കാനായി 30 സെക്കന്റുകള്‍ക്ക് മുന്‍പാണ് െ്രെഡവര്‍ കാര്‍ അങ്ങോട്ട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ അനധികൃത ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ വീഡിയോ ഇതിനകം ആരോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ക്കെതിരെ കേസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Gulf, UAE, Dubai, Indian, Businessman, D5

SUMMARY: The Indian businessman who hit the headlines last month after buying the prestigious D5 number plate for Dh33 million made headlines again this week after allegedly parking in a disabled parking space.

Keywords: Gulf, UAE, Dubai, Indian, Businessman, D5