Follow KVARTHA on Google news Follow Us!
ad

ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളെ വലച്ച് ഡ്രോണുകള്‍

ഡ്രോണുകള്‍ അതിക്രമിച്ച് കടന്നതിനെത്തുടര്‍ന്ന് ദുബൈ,Airport, Flight, Drone Attack, Investigates, Ban, Dubai, Sharjah, Gulf
ദുബൈ: (www.kvartha.com 30.10.2016) ഡ്രോണുകള്‍ അതിക്രമിച്ച് കടന്നതിനെത്തുടര്‍ന്ന് ദുബൈ, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഒന്നരമണിക്കൂര്‍ നിലച്ചു. ശനിയാഴ്ച വൈകിട്ട് 7.25നായിരുന്നു സംഭവം

വിമാനത്താവളങ്ങള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രേണുകള്‍ പറത്തുന്നതിന് നിരോധനം നിലവിലിരിക്കുന്ന സാഹചര്യത്തിലാണ് നിയമം ലംഘിച്ച് ഡ്രോണുകള്‍ പ്രവേശിച്ചതെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. രണ്ട് വിമാനത്താവളങ്ങളിലും ഏകദേശം ഒരേ സമയത്തോടടുത്തായിരുന്നു പ്രവര്‍ത്തനം നിലച്ചത്.

വൈകിട്ട് 7.25 മുതല്‍ രാത്രി 9.10 വരെയായിരുന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. അല്‍ വറഖ ഭാഗത്തുനിന്നാണ് ഡ്രോണ്‍ വന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഡ്രോണ്‍ വിമാനത്താവളങ്ങളെ ബാധിക്കുന്നത്.

നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചില വിമാനങ്ങളുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്തു
Airport, Flight, Drone Attack, Investigates, Ban, Dubai, Sharjah, Gulf

Keywords: Airport, Flight, Drone Attack, Investigates, Ban, Dubai, Sharjah, Gulf