Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍നിന്നു വിദഗ്ധ ഡോക്ടര്‍ എത്തി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ലണ്ടനില്‍നിന്നു ഡോക്ടര്‍ എത്തിchennai, Tamilnadu, Chief Minister, AIADMK, Jayalalitha, hospital, Doctor, London, National, India,
ചെന്നൈ: (www.kvartha.com 01.10.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ലണ്ടനില്‍നിന്നു ഡോക്ടര്‍ എത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ റിച്ചാര്‍ഡ് ജോണ്‍ ബെലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയത്.

ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്നയാളാണ് ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണ് എന്ന അഭ്യൂഹം വീണ്ടും ശക്തമാവുകയാണ്.

വെള്ളിയാഴ്ച ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 22നാണു പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Chennai, Tamilnadu, Chief Minister, AIADMK, Jayalalitha, Hospital, Doctor, London, National, India, U.K. doctor came in to examine Jayalalithaa.