Follow KVARTHA on Google news Follow Us!
ad

ദുര്‍ഗ പൂജയ്ക്കിടെ വര്‍ഗീയ സംഘര്‍ഷം; കലാപകാരികള്‍ കുടിലുകള്‍ക്ക് തീയിട്ടു; മൂകയായ ആറ് വയസുകാരി വെന്ത് മരിച്ചു

ബഹ്‌റൈച്ച്: (www.kvartha.com 15.10.2016) ദുര്‍ഗ വിഗ്രഹം നദിയിലൊഴുക്കുന്ന ചടങ്ങിനിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് വയസുകാരി വെന്ത് മരിച്ചു. National, Uttar Pradesh, Communal clash, Fire, Charred, Girl
ബഹ്‌റൈച്ച്: (www.kvartha.com 15.10.2016) ദുര്‍ഗ വിഗ്രഹം നദിയിലൊഴുക്കുന്ന ചടങ്ങിനിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് വയസുകാരി വെന്ത് മരിച്ചു. സംഘര്‍ഷത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഷ്ഫഖ് എന്നയാളുടെ മകളായ സോണിയാണ് മരിച്ചത്.

ദുര്‍ഗ വിഗ്രഹം നദിയിലൊഴുക്കാനായി കൊണ്ടുപോകുന്നതിനിടെ നബ്ബേ ഖാന്‍ പള്ളിക്ക് സമീപത്തുവെച്ചാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. പള്ളിക്ക് സമീപത്തെത്തിയപ്പോള്‍ ദുര്‍ഗ വിഗ്രഹം കൊണ്ടുപോകുന്നവര്‍ പാട്ട് ഉച്ചത്തില്‍ വെച്ചു. മഗ് രിബ് നിസ്‌ക്കാരത്തിനായി പള്ളിയിലെത്തിയവര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്.

ഇതിനിടെ ഒരു സംഘം പള്ളിക്ക് നേരെ കല്ലെറിഞ്ഞു. കലാപകാരികള്‍ 32 ഓളം കുടിലുകള്‍ അഗ്‌നിക്കിരയാക്കി. അഷ്ഫഖിന്റെ മകള്‍ കത്തിയെരിഞ്ഞ കുടിലില്‍ അകപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സോണി മൂകയായതിനാല്‍ സഹായത്തിനായി നിലവിളിക്കാനുമായില്ല. 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

National, Uttar Pradesh, Communal clash, Fire, Charred, Girl

SUMMARY: Bahraich: A six-year-old girl was charred to death and another person injured in a clash between members of the Hindu and Muslim communities during a Durga idol immersion procession.

Keywords: National, Uttar Pradesh, Communal clash, Fire, Charred, Girl