Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന വാനിന്റെ ടയര്‍ ഊരിത്തെറിച്ചു; നടന്നുപോവുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു, സഹപാഠിക്ക് ഗുരുതരം

ഓടിക്കൊണ്ടിരുന്ന വാനിന്റെ ടയര്‍ ഊരിത്തെറിച്ച് നടന്നുപോവുകയായിPolice, Custody, Medical College, Treatment, Injured, Mother, Brothers, Kerala,
തളിപ്പറമ്പ്: (www.kvartha.com 29.09.2016) ഓടിക്കൊണ്ടിരുന്ന വാനിന്റെ ടയര്‍ ഊരിത്തെറിച്ച് നടന്നുപോവുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു. സഹപാഠിക്ക് ഗുരുതരം.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിക്കുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തറിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥിനിയും എട്ട് വയസുകാരിയുമായ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ അഷറഫിന്റെ മകള്‍ ഹന്ന എന്ന ഫാത്ത്വിമയാണ് മരിച്ചത്. കൂനം ഗവ: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഫാത്ത്വിമ.

ഹന്നയുടെ സഹപാഠിയായിരുന്ന ഹസ്‌ന ഹസ്സനെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊക്കുണ്ടിലെ ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും രാവിലെ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. 

ഇതിനിടെ ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍ 8 എജി 2899
പിക്കപ്പ് വാനിന്റെ പിറകിലെ ടയര്‍ ഊരിത്തെറിച്ചാണ് അപകടം. തെറിച്ച ടയര്‍ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേലേക്ക് പതിക്കുകയായിരുന്നു. ഹന്ന ഫാത്ത്വിമ സംഭവ സ്ഥലത്തു വെച്ച് തന്നെ അബോധാവസ്ഥയിലായിരുന്നു. തളിപ്പറമ്പ് എഎസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പിക്കപ്പ് വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹന്ന ഫാത്ത്വിമയുടെ മാതാവ് റഷീദ. സഹോദരങ്ങള്‍: ഷാലിബ്, റാഷിദ്.

Madrasa Student dies in accident, Thalipparamba, Priyaram, Police, Custody, Medical College, Treatment, Injured, Mother, Brothers, Kerala.

Keywords: Madrasa Student dies in accident, Thalipparamba, Priyaram, Police, Custody, Medical College, Treatment, Injured, Mother, Brothers, Kerala.