Follow KVARTHA on Google news Follow Us!
ad

കീഴാളനായ അച്ചുതാനന്ദനെ ചവിട്ടിത്താഴ്ത്തിയ ഓണമാണ് ഇത്തവണത്തേത്: അഡ്വ. ജയശങ്കര്‍

ഇത്തവണത്തെ ഓണം വി എസിന് സമ്മാനിച്ചത് മാവേലിയുടെ അവസഥയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അഡ്വ. ജയശങ്കര്‍. വിലക്കയറ്റം Kerala, V.S Achuthanandan, Onam, Pinarayi vijayan, Government, Low rate, Media, Journalist, Adv. Jayashankar.
കൊച്ചി: (www.kvartha.com 14.09.2016) ഇത്തവണത്തെ ഓണം വി എസിന് സമ്മാനിച്ചത് മാവേലിയുടെ അവസഥയാണെന്ന് രാഷ്ട്രീയ നിരൂപകന്‍ അഡ്വ. ജയശങ്കര്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്തിയെങ്കിലും അച്ചുതാനന്ദനന്റെ ഗതിയോര്‍ത്ത് വേദനയോടെയാണ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയവര്‍ ഓണമാഘോഷിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും മാവേലിയോടെന്ന പോലെ കീഴാളനായ അച്ചുതാന്ദനേയും ചവിട്ടിത്താഴ്ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. വേദനയോടെയാണ് ആ സര്‍ക്കാരിനെ അധികാരത്തിലേറ്റിയവര്‍ ഇത്തവണ ഓണമുണ്ണുന്നത്. നാടുനീളെ ഓടി നടന്ന് ആ വയോധികന്‍ ഭരണം പിടിച്ചു വാങ്ങിയെങ്കിലും ഒടുവില്‍ മാഹാബലിയുടെ ഗതി തന്നെ വന്നു. ഇത്തവണത്തെ ഓണത്തിന്റെ രാഷ്ട്രീയം അതാണ്. ഓണം ഒരു രാഷ്ട്രീയ ഉല്‍സവമാണ്. പിണറായി സര്‍ക്കാരിന്റെ സമൃദ്ധിയും, അച്ചതാനന്ദന്റെ നിലവിലെ അവസ്ഥയും ഓണത്തിന്റെ വിഭിന്നങ്ങളായ രാഷ്ട്രീയ മുഖത്തെ സൂചിപ്പിക്കുന്നു. ജയശങ്കര്‍ പറഞ്ഞു.



 Kerala, V.S Achuthanandan, Onam, Pinarayi vijayan, Government, Low rate, Media, Journalist, Adv. Jayashankar.

Keywords: Kerala, V.S Achuthanandan, Onam, Pinarayi vijayan, Government, Low rate, Media, Journalist, Adv. Jayashankar.