Follow KVARTHA on Google news Follow Us!
ad

മരത്തിന് മുകളില്‍ യുവതി നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി; യാഥാര്‍ത്ഥ്യമെന്ത്?

മരത്തിന് മുകളില്‍ യുവതി നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വേപ്പ് മരത്തിന്റെ കൊമ്പില്‍ നിന്ന് നിസ്‌കരിക്കുന്ന യുവതിയെ ആള്‍ക്കൂട്ടം വീക്ഷിക്കുന്ന Woman, Video, News, Channel, YouTube, National, Tree
ലക്‌നൗ: (www.kvartha.com 04.08.2016) മരത്തിന് മുകളില്‍ യുവതി നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വേപ്പ് മരത്തിന്റെ കൊമ്പില്‍ നിന്ന് നിസ്‌കരിക്കുന്ന യുവതിയെ ആള്‍ക്കൂട്ടം വീക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നിലെ രഹസ്യം എന്താണെന്ന് ഇതുസംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ചോദ്യം ഉയരുന്നു.

ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തുന്ന സംഭവം നടന്നതായി ഇതു സംബന്ധിച്ച് എ ബി പി ന്യൂസ് ചാനല്‍ നല്‍കിയ റിപോര്‍ട്ടിലുള്ളത്. നിസ്‌കാര സമയത്ത് മാത്രം മരത്തിന്റെ മുകളില്‍ സ്ത്രീ പ്രത്യക്ഷപ്പെടുകയും നിസ്‌കാരം കഴിഞ്ഞാല്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാല്‍ ഈ സ്ത്രീ ആരാണെന്നോ എന്തിന് നിസ്‌കാര സമയത്ത് മരത്തിന്റെ മുകളില്‍ കയറുന്നുവെന്നോ ആര്‍ക്കും തന്നെ അറിയില്ല.

വീതി കുറഞ്ഞ മരക്കൊമ്പില്‍ റുകൂഅും സുജൂദും ചെയ്യുന്ന രംഗങ്ങള്‍ കണ്ടാല്‍ ആരും തന്നെ അത്ഭുതപ്പെട്ടു പോകും. ആരാണ് ആ യുവതി എന്നത് സോഷ്യല്‍ മീഡിയകളെ തന്നെ അതിശയിപ്പിക്കുന്ന തരത്തില്‍ ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. മറ്റു ശിഖിരങ്ങളില്‍ കൂടുതല്‍ പേര്‍ ഇതേരീതിയില്‍ നിസ്‌കരിക്കുന്നുണ്ടാകാമെന്ന് എ ബി പി വാര്‍ത്തയില്‍ പറയുന്നു. പക്ഷേ അത് ക്യാമറയില്‍ പതിഞ്ഞിട്ടില്ല.

ഏകദേശം 40 മുതല്‍ 60 അടി വരെ ഉയരമുള്ള മരത്തിന്റെ മുകളില്‍ ഇവര്‍ നിസ്‌കരിക്കുന്നത് കാണുന്ന നാട്ടുകാര്‍ പോലും ഈ യുവതി മരത്തില്‍ കയറുന്നതോ ഇറങ്ങുന്നതോ കണ്ടിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്രയും ഉയരമുള്ള മരത്തില്‍ കയറി നിസ്‌കരിക്കുന്ന യുവതിയെ അത്ഭുതത്തോടെ വീക്ഷിക്കാന്‍ മാത്രമേ ഏവര്‍ക്കും കഴിഞ്ഞിട്ടുള്ളൂ.

മൂന്ന് മാസം മുമ്പാണ് ഈ സംഭവം നടന്നതെന്ന് എ ബി പി ലൈവിനോട് ജോന്‍പൂര്‍ സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തുന്നുണ്ട്. ജൂലൈ 30നാണ് ചാനല്‍ വാര്‍ത്ത യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം 11 ലക്ഷത്തിലധികം പേര്‍ ഒരുമിനുട്ടും മൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ടു.





Keywords: Woman, Video, News, Channel, YouTube, National, Tree.