Follow KVARTHA on Google news Follow Us!
ad

വയസ് 12! ആദിത്യ സിംഗ് ഇതുവരെ ദാനം ചെയ്തത് 34,000 ദിര്‍ഹം

ഷാര്‍ജയിലെ താമസക്കാരനായ ആദിത്യ സിംഗ് എന്ന 12കാരന്‍ ഇതുവരെ ദാനം ചെയ്തത് sharja, Treatment, Gulf,
ഷാര്‍ജ: (kvartha.com 25.08.2016) ഷാര്‍ജയിലെ താമസക്കാരനായ ആദിത്യ സിംഗ് എന്ന 12കാരന്‍ ഇതുവരെ ദാനം ചെയ്തത് 34,000 ദിര്‍ഹം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യ സിംഗ് അക്കാഡമിക് എക്‌സെലന്‍സിനുള്ള ശെയ്ഖ് ഹംദാന്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

ഇങ്ങനെ ലഭിക്കുന്ന പണവും സമ്മാനങ്ങളും ആദിത്യ ദാനം ചെയ്യുകയാണ് പതിവ്. അവാര്‍ഡ് തുകയില്‍ നിന്നും 10,000 ദിര്‍ഹം നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി. 2014ല്‍ 10,000 ദിര്‍ഹം ഒരു ക്യാന്‍സര്‍ രോഗിക്കും. ഒരു മല്‍സരത്തില്‍ സമ്മാനമായി ലഭിച്ച 2 എയര്‍ ടിക്കറ്റുകളും യുഎഇയില്‍ അര്‍ബുദ ബാധിതയായ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നു. അവളുടെ ചികില്‍സയ്ക്കായി ഇന്ത്യയിലേയ്ക്ക് പറക്കാനായിരുന്നു ഇത്.

സിംഗിന്റെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ഭാഷകളാണ്. ഇപ്പോള്‍ അറബിയും ഫ്രഞ്ചുമാണ് പഠിക്കുന്നത്. ഒന്നും സ്വന്തമായി എടുക്കാതെ എല്ലാം ദാനം ചെയ്യുന്നതിനെ കുറിച്ച് ആദിത്യ സിംഗ് പറയുന്നത് ഇങ്ങനെയാണ്.

ഞാന്‍ കൊടുത്താല്‍ എനിക്കും കിട്ടുമെന്ന് കരുതുന്നു. എന്നേക്കാള്‍ ആവശ്യമുള്ള ഒരാള്‍ക്കത് നല്‍കി സഹായിച്ചാല്‍ ആ ദിനം സന്തോഷകരമാണ് ആദിത്യ സിംഗ് പറയുന്നു.

Twelve-year-old, Sharjah, Boy, Aaditya Singh, Just, Braces, Regular kid, Except, Donated, Dh34,000, Sharja, Treatment, Gulf.

SUMMARY: Twelve-year-old Sharjah-based boy Aaditya Singh has just got his braces and is like any regular kid, except for the fact that he has donated Dh34,000 to charity.

Keywords: Twelve-year-old, Sharjah, Boy, Aaditya Singh, Just, Braces, Regular kid, Except, Donated, Dh34,000, Sharja, Treatment, Gulf.