Follow KVARTHA on Google news Follow Us!
ad

23 വര്‍ഷം മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് നാട്ടിലെത്തിയ ആളെ വീട്ടില്‍ കയറ്റിയില്ല; വീടിനു മുന്നില്‍ പ്രവാസിയുടെ സത്യാഗ്രഹം

Kollam, Husband, Wife, Children, Thiruvananthapuram, hospital, Treatment, Complaint, Police, Kerala,
കൊല്ലം: (www.kvartha.com 24.08.2016)  23 വര്‍ഷം ഗള്‍ഫ് മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് നാട്ടിലെത്തിയ ഭര്‍ത്താവിന് ഭാര്യയുടേയും മക്കളുടേയും അവഗണന. കഷ്ടപ്പാടിനും അലച്ചലിനുമൊടുവില്‍ അസുഖം പിടിപെട്ടതോടെ ജോലി ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടിലെത്തിയ മധ്യവയസ്‌ക്കനെയാണ് ഭാര്യയും മക്കളും വീട്ടില്‍ നിന്നും പുറത്താക്കിയത്.

വലിയ പ്രതീക്ഷകളോടെ നാട്ടിലെത്തിയ ഗൃഹനാഥനെ വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ വീടിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയാണ് കൊല്ലത്തെ ചാത്തന്നൂര്‍ നടുങ്ങോലം വടക്കേമുക്ക് ജെ.പി.വിലാസത്തില്‍ ജയപ്രസാദ് (53).
ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി കിട്ടണമെന്നാണ് ഇയാളുടെ ആവശ്യം. തന്റെ സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നു കാട്ടി കഴിഞ്ഞദിവസം രാവിലെയാണ് ജയപ്രസാദ് സത്യാഗ്രഹസമരം ആരംഭിച്ചത്.

 ജീവിതത്തിലെ ഭൂരിഭാഗം സമയവും ഭാര്യയേയും മക്കളേയും പോറ്റാനായി ഗള്‍ഫിലെ
മണലാരണ്യത്തില്‍ അഹോരാത്രം കഷ്ടപ്പെട്ടശേഷം ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്കും മറ്റുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജയപ്രസാദ് നാട്ടിലെത്തിയത്.

ഹൃദ്രോഗത്തിന് തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ട് ശസ്ത്രക്രിയ കഴിഞ്ഞ ജയപ്രസാദ് തന്റെ സമ്പാദ്യങ്ങളെല്ലാം ചികിത്സയ്ക്കും മറ്റുമായി ചെലവാക്കി. ഭര്‍ത്താവ് രോഗിയായതോടെ വരുമാനവും നഷ്ടപ്പെട്ടു.

 Expatriates protest before house, Kollam, Husband, Wife, Children, Thiruvananthapuram, Hospital, Treatment, Complaint, Police, Kerala
ഇതോടെ ജയപ്രസാദിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നും ഇയാളെ പുറത്താക്കി ബന്ധം പിരിയാന്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കയാണ് ഭാര്യ. എന്നാല്‍ രോഗബാധിതനായതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതായ തനിക്ക് തല ചായ്ക്കാന്‍ സ്വന്തം വീട്ടില്‍ ഇടംനല്‍ണമെന്നാവശ്യപ്പെട്ടാണ് ഭാര്യയ്ക്കും മക്കള്‍ക്കും മുന്‍പില്‍ ജയപ്രസാദ് സത്യാഗ്രഹ സമരം നടത്തുന്നത്.

എന്നാല്‍ സത്യാഗ്രഹം തുടങ്ങിയതോടെ ജയപ്രസാദിന് നേരെ വധഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജയപ്രസാദിന്റെ അവസ്ഥ കണ്ട നാട്ടുകാര്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്. 

Keywords:  Expatriates protest before house, Kollam, Husband, Wife, Children, Thiruvananthapuram, Hospital, Treatment, Complaint, Police, Kerala.