Follow KVARTHA on Google news Follow Us!
ad

മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ച വീട്ടുജോലിക്കാരിയെ ഭാര്യ തള്ളിയിട്ട് കൊന്നതാണെന്ന് ഭര്‍ത്താവിന്റെ എസ് എം എസ്

ദുബൈ: (kvartha.com 24.08.2016) ആത്മഹത്യയെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് ഭര്‍ത്താവിന്റെ എസ് എം എസ്. Persistent, Efforts, Dubai Police, Command and Control Centre, Paid off, Cracking, Mystery, Behind, Murder
ദുബൈ: (kvartha.com 24.08.2016) ആത്മഹത്യയെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് ഭര്‍ത്താവിന്റെ എസ് എം എസ്. അപാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണാണ് വീട്ടുജോലിക്കാരി മരിച്ചത്. മരണം ആത്മഹത്യയാണെന്നും യുവതി താഴേക്ക് ചാടുമ്പോള്‍ ഫ്‌ലാറ്റില്‍ ആരുമുണ്ടായില്ലെന്നും വീട്ടുടമയുടെ ഭാര്യ തറപ്പിച്ച് പറഞ്ഞു.

മരണത്തില്‍ സംശയമുണ്ടായിരുന്നുവെങ്കിലും തെളിവില്ലാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും പോലീസിന് കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് ദുബൈ പോലീസിന്റെ കമാന്റ് ആന്‍ഡ് കണ്‍ ട്രോള്‍ സെന്ററിലേയ്ക്ക് ഒരു എസ് എം. എസ് ലഭിച്ചത്.

വീട്ടുജോലിക്കാരിയെ എന്റെ ഭാര്യ കൊന്നതാണെന്നും എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നുമായിരുന്നു സന്ദേശം. ഒരു ആപ്ലിക്കേഷന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എസ് എം എസ് അയച്ചത് വീട്ടുജോലിക്കാരിയുടെ സ്‌പോണ്‍സറാണെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം ഏറ്റുപറഞ്ഞു. ഭാര്യയാണ് വീട്ടുജോലിക്കാരിയെ തള്ളിയിട്ട് കൊന്നത്. ഭാര്യയായതിനാല്‍ ഇക്കാര്യം പുറത്തുപറയാനും പ്രയാസമായിരുന്നു. എന്നാല്‍ കുറ്റബോധത്താല്‍ ഊണും ഉറക്കവും നഷ്ടമായതോടെയാണ് ഭര്‍ത്താവ് പോലീസിന് അജ്ഞാത എസ്.എം.എസ് അയച്ചത്.

Persistent, Efforts, Dubai Police, Command and Control Centre, Paid off, Cracking, Mystery, Behind, Murder
SUMMARY: Persistent efforts of Dubai Police’s Command and Control Centre paid off in cracking the mystery behind the murder of a housemaid, which otherwise seemed like a suicide.

Keywords: Persistent, Efforts, Dubai Police, Command and Control Centre, Paid off, Cracking, Mystery, Behind, Murder