Follow KVARTHA on Google news Follow Us!
ad

ഈ സഹോദരങ്ങള്‍ ജനിച്ചത് വ്യത്യസ്ത തീയതികളില്‍; എന്നാല്‍ പിറന്നാള്‍ എല്ലാ വര്‍ഷവും ഒരേദിവസം, എന്ത് കൊണ്ട്?

ഒളവറ സ്വദേശി മാടമ്പില്ലത്ത് അബ്ദുര്‍ റസാഖ് എന്‍.കെ.പി സുഹറ ദമ്പതിമാരുടെ മക്കളുടെ ജനനതീയതി ഒരേദിവസമല്ല. എന്നാല്‍ പിറന്നാള്‍ ഇവര്‍ ആഘോഷിക്കുന്നത് ഒരേ ദിവസമാണ്Kasaragod, Kerala, Mohammed Sarfaras, Birthdays, Born on different dates, their birthdays fall on same day every year. How?.
തൃക്കരിപ്പൂര്‍ (കാസർകോട്): (www.kvartha.com 28/08/2016) ഒളവറ സ്വദേശി മാടമ്പില്ലത്ത് അബ്ദുര്‍ റസാഖ് എന്‍.കെ.പി സുഹറ ദമ്പതിമാരുടെ മക്കളുടെ ജനനതീയതി ഒരേദിവസമല്ല. എന്നാല്‍ പിറന്നാള്‍ ഇവര്‍ ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. മക്കളായ മുഹമ്മദ് സര്‍ഫ്രാസ് (1997 സെപ്റ്റംബര്‍ രണ്ട് ചൊവ്വ), മുഹമ്മദ് ഷംനാസ് (2001 ഏപ്രില്‍ 29 ഞായര്‍), മുഹമ്മദ് നബീല്‍(2006 മെയ് 13 ശനി) എന്നിവരുടെ പിറന്നാള്‍ ദിനമാണ് എല്ലാ വര്‍ഷവും ഒരേ ദിവസം ആഘോഷിക്കുന്നത്. വെള്ളിയാഴ്ചയിലാണ് ഇവരുടെയെല്ലാം പിറന്നാള്‍ ദിനം ഈ വര്‍ഷം ആഘോഷിച്ചത്.

നബീലിന്റെ പത്താം ജന്മദിനം മെയ് 13ന് വെള്ളിയാഴ്ച ആഘോഷിക്കുന്ന വേളയിലാണ് ജ്യേഷ്ഠന്‍ സര്‍ഫ്രാസ് തന്റെ ബര്‍ത്‌ഡേയും വരുന്നത് വെള്ളിയാഴ്ച (സെപ്റ്റംബര്‍ രണ്ട്) തന്നെയാണെന്ന് ശ്രദ്ധയില്‍പെട്ടത്. ഇതോടെ ഷംനാസും ജന്മദിനമാഘോഷിച്ച ഏപ്രില്‍ 29ലെ ദിവസം പരിശോധിച്ചു. അതും വെള്ളിയാഴ്ചയായിരുന്നു.

കൗതുകം തോന്നിയ മൂവരും വിഷയം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെടുത്തുകയും ഗൂഗിളില്‍ തിരയുകയും ചെയ്തു. ഇതോടെയാണ് 1900 മുതല്‍ 2050 വരെയുള്ള മൂവരുടെയും ബര്‍ത്‌ഡേ ഒരേ ദിവസമാണെന്ന് വ്യക്തമായത്. അധിവര്‍ഷങ്ങളില്‍ പോലും ദിവസങ്ങള്‍ കടുകിട മാറുന്നില്ല. ലോകത്താകമാനം വിവര സാങ്കേതിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച വൈ ടു കെ (2000) ഉണ്ടായിട്ടുപോലും സഹോദരങ്ങളുടെ പിറന്നാള്‍ ദിനങ്ങള്‍ ഒരേ ദിവസമായിരുന്നു, ശനിയാഴ്ച.

അടുത്ത വര്‍ഷം ശനിയാഴ്ചയാണ് ഇവരുടെ പിറന്നാള്‍. കുട്ടികളുടെ ജനന തീയതികളിലെ അക്കങ്ങള്‍ കൂട്ടി നോക്കുമ്പോള്‍ യഥാക്രമം 10, 9, 8 എന്നിങ്ങനെയാണ് ലഭിക്കുക. ഇത്തരം സമസ്യകള്‍ പ്രത്യേകം പഠന വിധേയമാക്കിയാല്‍ അക്കങ്ങള്‍ സൃഷ്ടിക്കുന്ന കൗതുകം ചുരുളഴിക്കാന്‍ സാധിക്കുമെന്ന് ഗണിത അധ്യാപകര്‍ വ്യക്തമാക്കുന്നു.
Kasaragod, Kerala, Mohammed Sarfaras, Birthdays, Born on different dates, their birthdays fall on same day every year. How?.

Summary: Three siblings -- Mohammed Sarfaras (18), Muhammed Shamnas (15) and Mohammed Nabeel (10) -- have "a problem" with their birthdays.They stumbled on it while celebrating the youngest brother's 10th birthday on May 13, a Friday. Sarfaras found that his birthday on September 2 also falls on Friday.

Keywords: Kasaragod, Kerala, Mohammed Sarfaras, Birthdays, Born on different dates, their birthdays fall on same day every year. How?.