ഷാര്‍ജ: (www.kvartha.com 30.08.2016) ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസിന്റെ വിചാരണ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷണങ്ങളാക്കി ആദ്യ ഭര്‍ത്താവിന്റെ സഹായത്തോടെയാണ് യുവതി മൃതദേഹം ഉപേക്ഷിച്ചത്.
ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ എരിയയിലായിരുന്നു മൃതദേഹമടങ്ങിയ കവറുകളും സ്യൂട്ട് കേസുകളും ഉപേക്ഷിച്ചത്. കൊല്ലപ്പെട്ടയാള്‍ പാക് പൗരനാണ്. പ്രതികളായ യുവതിയും ആദ്യ ഭര്‍ത്താവും ബംഗ്ലാദേശ് പൗരന്മാരാണ്.
6 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതി യുഎഇയിലെത്തിയത്. ഇവിടെ വെച്ച് നാട്ടുകാരനായ ഒരാളുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് അയാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ ആളുമായി യുവതി പ്രണയത്തിലായി. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി സുഹൃത്തിനെ വിവാഹം ചെയ്തു.
സാമ്പത്തീക പ്രശ്‌നങ്ങള്‍ ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. പാക്കിസ്ഥാനിലേയ്ക്ക് പോയ ഭര്‍ത്താവ് പ്രശ്‌നത്തിലകപ്പെട്ടെന്നും പണം വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ സഹായിച്ചു. എന്നാല്‍ മടങ്ങിയെത്തിയ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അയാള്‍ വേറെ വിവാഹം ചെയ്ത കാര്യം യുവതി മനസിലാക്കി. തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ മുന്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
SUMMARY: The Criminal Court of Sharjah will next week hear a murder case in which a Bangladeshi woman is accused of killing her Pakistani husband, who is identified as A.A.M.
Keywords: Criminal Court of Sharjah, Murder case, Bangladeshi, Woman, Accused, Killing, Pakistani, Husband