Follow KVARTHA on Google news Follow Us!
ad

'നിങ്ങളുടെ മാതാവ്, നിങ്ങള്‍ നോക്കിക്കോ': ചത്ത പശുക്കളെ നീക്കം ചെയ്യാന്‍ തയ്യാറാകാതെ ദളിതരുടെ പ്രതിഷേധം

അഹമ്മദാബാദ്: (www.kvartha.com 30.07.2016) ഉനയില്‍ ദളിതരെ മര്‍ദ്ദിച്ച സംഭവത്തില്‍ ദളിത് വിഭാഗക്കാര്‍ പ്രതിഷേധം ശക്തമാക്കി. Ahmedabad, Protesting, Thrashing, Dalits, Una, Members, Community, Traditionally, Engaged, Skinning
അഹമ്മദാബാദ്: (www.kvartha.com 30.07.2016) ഉനയില്‍ ദളിതരെ മര്‍ദ്ദിച്ച സംഭവത്തില്‍ ദളിത് വിഭാഗക്കാര്‍ പ്രതിഷേധം ശക്തമാക്കി. ഗുജറാത്തിലെ പല ഭാഗങ്ങളിലുമായി ചത്ത പശുക്കളുടെ തുകലെടുക്കാന്‍ ദളിതര്‍ വിസമ്മതിച്ചു. പരമ്പരാഗതമായി ദളിതര്‍ നടത്തിവന്ന കുലത്തൊഴിലാണ് തുകലെടുക്കല്‍. ചത്ത പശുക്കളുടെ തുകലെടുത്താണിവര്‍ ഉപജീവനം നടത്തുന്നത്.

ഗോ രക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് ദളിതരുടെ തീരുമാനം. ദളിതരുടെ ജോലി സമൂഹത്തിന് എത്രത്തോളം ഉപകാരപ്രദമാണെന്ന് കാണിക്കാന്‍ ഈ പ്രക്ഷോഭം പ്രയോജനം ചെയ്യുമെന്നാണ് ദളിത് സംഘടനകളുടെ കണക്കുകൂട്ടല്‍.

സുരേന്ദ്ര നഗറിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഇവിടെ മുനിസിപ്പാലിറ്റി അധികൃതര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എണ്‍പതോളം ചത്ത പശുക്കളെ നീക്കിയെന്നാണ് റിപോര്‍ട്ട്.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടുത്തെ ദളിതര്‍ ചത്ത പശുക്കളെ തിരിഞ്ഞ് നോക്കാറില്ല. ദളിതരുടെ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കഴിയുന്നത് ചെയ്യാന്‍ തയ്യാറാവുകയാണ് അധികൃതരും.
Ahmedabad, Protesting, Thrashing, Dalits, Una, Members, Community, Traditionally, Engaged, Skinning

SUMMARY: Ahmedabad: Protesting against the thrashing of Dalits in Una, members of the community traditionally engaged in skinning and tannery work have refused to dispose of the dead cattle in several parts of Gujarat.

Keywords: Ahmedabad, Protesting, Thrashing, Dalits, Una, Members, Community, Traditionally, Engaged, Skinning