Follow KVARTHA on Google news Follow Us!
ad

മോര്‍ച്ചറി ജീവനക്കാരന്‍ കോടീശ്വരനായി, പക്ഷേ...

റിയാദ്: (www.kvartha.com 26.07.2016) മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്ന ചൊല്ല് അന്വര്‍ത്ഥമായത് മന്‍സൂര്‍ റുഖയ്യ എന്ന സൗദി പൗരന്റെ കാര്യത്തിലാണ്. Saudi man, Left, Work, Hospital, Morgue, Making, Fortune, Stock, Trading, Returned
റിയാദ്: (www.kvartha.com 26.07.2016) മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്ന ചൊല്ല് അന്വര്‍ത്ഥമായത് മന്‍സൂര്‍ റുഖയ്യ എന്ന സൗദി പൗരന്റെ കാര്യത്തിലാണ്. മോര്‍ച്ചറി ജീവനക്കാരനായിരുന്നു മന്‍സൂര്‍. ഓഹരി വിപണിയിലൂടെ കോടികള്‍ സ്വന്തമാക്കിയപ്പോള്‍ ഇദ്ദേഹം ജോലി ഉപേക്ഷിച്ചു. എന്നാല്‍ ഓഹരി വിപണി തകര്‍ച്ച നേരിട്ടതോടെ കോടീശ്വരന്‍ വീണ്ടും ദരിദ്രനായി.

പണമെല്ലാം നഷ്ടമായതോടെ ഇദ്ദേഹം വീണ്ടും മോര്‍ച്ചറിയിലെത്തി തന്റെ ജോലിയില്‍ പ്രവേശിച്ചു. എന്നാലിപ്പോള്‍ വീണ്ടും ബിസിനസ് രംഗത്തേയ്ക്ക് തിരിയാനാണ് മന്‍സൂറിന്റെ തീരുമാനം. സദ പത്രമാണിത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

35,000 റിയാല്‍ മൂലധനമായി നിക്ഷേപിച്ചാണ് മന്‍സൂര്‍ റുഖയ്യ തന്റെ ഓഹരി സാ മ്രാജ്യം കെട്ടിപ്പടുത്തത്. ഓഹരി വിപണിയിലൂടെ 35 മില്യണിലേറെ ഇയാള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2006ലെ ഓഹരി തകര്‍ച്ച മന്‍സൂറിന്റെ സാമ്പത്തീക സ്ഥിതിയും താറുമാറാക്കി.

മൃതദേഹങ്ങള്‍ കാണുമ്പോള്‍ താന്‍ തന്റെ ദുഖം മറക്കുമെന്ന് മന്‍സൂര്‍ പറയുന്നു. പുതുതായി പെര്‍ഫ്യൂം കമ്പനി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഇദ്ദേഹം.
Saudi man, Left, Work, Hospital, Morgue, Making, Fortune, Stock, Trading, Returned

SUMMARY: A Saudi man who left his work in a hospital morgue after making a fortune in stock trading returned to work with the dead after losing all his money in the 2006 bourse collapse in the Gulf Kingdom, a newspaper reported on Tuesday.

Keywords: Saudi man, Left, Work, Hospital, Morgue, Making, Fortune, Stock, Trading, Returned