Follow KVARTHA on Google news Follow Us!
ad

അവളെന്റെ മകളായിരുന്നില്ല, മകനായിരുന്നു, എനിക്കെന്റെ മകനെ നഷ്ടമായി: ഖന്ദീല്‍ ബലൂച്ചിന്റെ പിതാവ്

പാക് മോഡലായിരുന്ന ബന്ദീല്‍ ബലുച്ച് കുടുംബത്തിന്റെ ആശ്രയമായിരുന്നുവെന്ന് പിPakistan, Police, World,
മുള്‍താന്‍: (www.kvartha.com 19.07.2016) പാക് മോഡലായിരുന്ന ബന്ദീല്‍ ബലുച്ച് കുടുംബത്തിന്റെ ആശ്രയമായിരുന്നുവെന്ന് പിതാവ് മുഹമ്മദ് അസീം. ഇദ്ദേഹം തന്നെയാണ് തന്റെ ആണ്‍ മക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. കൊലനടത്താന്‍ മുഹമ്മദ് വസീമിന് സഹോദരനായ അസ്ലം പ്രചോദനമായെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.


അതേസമയം സൈനീക ഉദ്യോഗസ്ഥനായ അസ് ലമിന്റെ പങ്കിനെ കുറിച്ച് പ്രതികരിക്കാന്‍ മുല്‍താന്‍ പോലിസ് മേധാവി അസര്‍ ഇക്രം തയ്യാറായില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ബലുച്ച് മോഡലിംഗ് രംഗത്തേയ്ക്ക് കടന്നത്.


കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു മകളെന്ന് പിതാവ് മുഹമ്മദ് അസീം പറയുന്നു. അവളെനിക്ക് മകളായിരുന്നില്ല. മകനായിരുന്നു. എനിക്കെന്റെ മകനെയാണ് നഷ്ടമായത്. ഞങ്ങള്‍ക്കെല്ലാം അവള്‍ ആശ്രയമായിരുന്നു. അവളെ കൊന്ന എന്റെ മകന് പോലും അവളായിരുന്നു ആശ്രയം. അദ്ദേഹം പറഞ്ഞു.


അഭിമാനക്കൊലയെന്ന നിഗമനത്തിലാണിപ്പോള്‍ ബലുച്ചിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം മുന്നോട്ടുപോകുന്നതെങ്കിലും മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിവര്‍ഷം പാക്കിസ്ഥാനില്‍ 500 പേരെങ്കിലും അഭിമാനകൊലയ്ക്ക് ഇരകളാകുന്നുണ്ടെന്നാണ് റിപോര്‍ട്ട്. കുടുംബത്തിന് അപമാനകരമായ രീതിയില്‍ ജീവിച്ചതിനാലാണ് ഖന്ദീലിനെ കൊലപ്പെടുത്തിയതെന്ന് പ്രതി വസീം പോലീസിനോട് പറഞ്ഞിരുന്നു.
She was my son, not a daughter. I have lost my son, Pakistan, Police, World.



Police were also investigating Baloch's other brother, Muhammad Aslam, who is a junior army officer, Ikram said. More than 500 people - almost all of them women - die in "honour killings" in Pakistan every year, usually at the hands of relatives acting over a perception "shame" has been brought on the family.
Keywords: She was my son, not a daughter. I have lost my son, Pakistan, Police, World.