Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്ക് സൗജന്യ താമസം

മാസം രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്ക് സൗജന്യ താമസDubai, Gulf,
ദുബൈ: (www.kvartha.com 19.07.2016) മാസം രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്ക് സൗജന്യ താമസ സൗകര്യം നല്‍കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. 50 തൊഴിലാളികളില്‍ കൂടുതല്‍ പേരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാവുക.

ഡിസംബര്‍ മുതലാണ് ഈ നിയമം  പ്രാബല്യത്തില്‍ വരിക. മാനവ വിഭവശേഷി മന്ത്രി സഖര്‍ ഖൊബാഷാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്.

അഞ്ഞൂറിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ 2014ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നിയമപ്രകാരമുള്ള താമസ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നുണ്ടോ എന്നുറപ്പിക്കാന്‍ പരിശോധനകള്‍ ഉണ്ടാകും. ലേബര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും ഖൊബാഷ് പറഞ്ഞു. നൈപുണ്യം കുറഞ്ഞ തൊഴിലാളികളുടെ വിഭാഗത്തില്‌പെടുന്നവരാണ് പ്രസ്തുത തൊഴിലാളികള്‍.

SUMMARY: Labourers paid less than Dh2,000 per month will enjoy free accommodation offered by the employers, says the Ministry of Human Resources and Emiratisation,

Keywords: Labourers, Dubai, Gulf, Less than, Dh2,000, Month, Enjoy, Free, Accommodation, Offered, Employers, Ministry of Human Resources and Emiratisation.