Follow KVARTHA on Google news Follow Us!
ad

മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി ദുബൈയില്‍ കടലില്‍ മുങ്ങിമരിച്ചു

കടലില്‍ മുങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി ദുബൈയില്‍ Dubai, Son, Family, Dead Body, Police, Wife, Children., Students, Gulf,
ദുബൈ: (www.kvartha.com 23.07.2016) കടലില്‍ മുങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി ദുബൈയില്‍ മുങ്ങിമരിച്ചു. ദുബൈയില്‍ ഫാര്‍മസിസ്റ്റ് ആയ വയനാട് സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്ന് ചുല്ലോപ്പിള്ളിയില്‍ ജോര്‍ജ് സി.ജോസഫ് (49) ആണു ദാരുണമായി മരിച്ചത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ജോര്‍ജ് യു എ ഇയില്‍ താമസിച്ചുവരികയാണ്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ അല്‍ മംസാര്‍ ബീച്ചിലായിരുന്നു അപകടം.

കുടുംബാംഗങ്ങള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു. ഇതിനിടെ കടല്‍തിരയില്‍ അകപ്പെട്ട
മകനെ രക്ഷിക്കുന്നതിനിടെ ജോര്‍ജ് മുങ്ങിപ്പോകുകയായിരുന്നു. മൃതദേഹം പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Dubai, Son, Wayanadu, Family, Dead Body, Police, Wife, Children., Students, Gulf
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഷൈനി ജോര്‍ജാണു ഭാര്യ. മക്കള്‍: ആന്‍സി ശോശ ജോര്‍ജ്, അഹില്‍ ജോസഫ് ജോര്‍ജ് (ഇരുവരും വിദ്യാര്‍ഥികള്‍).

Keywords: Dubai, Son, Wayanadu, Family, Dead Body, Police, Wife, Children., Students, Gulf.