Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം മുംബൈയില്‍ ഇറക്കിയത് ദാഇഷ് അനുകൂല മുദ്രാവാക്യം വിളിച്ചതിനല്ല, യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന്; 2 പേര്‍ കസ്റ്റഡിയില്‍

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം മുംബൈയില്‍ ഇറക്കിയത് ദാഇഷിനെMumbai, Kozhikode, Passengers, Police, Custody, Dubai, Terrorists, Report, National,
മുംബൈ: (www.kvartha.com 28.07.2016) ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം മുംബൈയില്‍ ഇറക്കിയത് ദാഇഷ് അനുകൂല മുദ്രാവാക്യം വിളിച്ചതിനല്ല, യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നെന്ന് അധികൃതരുടെ സ്ഥിരീകരണം.

സംഭവത്തില്‍ രണ്ടു യാത്രക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിക്ക് ദുബൈയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ 89-ാം നമ്പര്‍ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരെ മുംബൈയില്‍ ഇറക്കിയ ശേഷം വിമാനം കോഴിക്കോട്ടേക്ക് പോയി.

അതേസമയം, നേരത്തെ  യാത്രക്കാരിലൊരാള്‍ ഭീകര സംഘടനയായ ദാഇഷ് അനുകൂല മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് വിമാനം മുംബൈയില്‍ ഇറക്കിയതെന്നായിരുന്നു റിപ്പോട്ടുണ്ടായിരുന്നത്. ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് ഇന്‍ഡിഗോ വിമാന അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിലെ 5 ഡി സീറ്റിലിരുന്ന യാത്രക്കാര്‍ ജീവനക്കാരോട് മോശമായി പെരുമാറുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റിനെ ജീവനക്കാര്‍ വിവരം അറിയിക്കുകയും വിമാനം മുംബൈയില്‍ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

 IndiGo Flight Diverted To Mumbai After Passenger 'Misbehaves', Sits On Food Cart, Mumbai, Kozhikode, Passengers, Police, Custody, Dubai, Terrorists, Report, National.

Keywords: IndiGo Flight Diverted To Mumbai After Passenger 'Misbehaves', Sits On Food Cart, Mumbai, Kozhikode, Passengers, Police, Custody, Dubai, Terrorists, Report, National.